‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: eid

spot_imgspot_img

വലിയപെരുന്നാൾ: ചാന്ദ്ര നിരീക്ഷണ സമിതികൾ ഞായറാഴ്ച യോഗം ചേരും

യുഎഇയുടെയും സൗദി അറേബ്യയുടെയും ചന്ദ്രകാഴ്ച സമിതികൾ ദുൽഹിജ്ജ ചന്ദ്രനെ കാണുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച അവസാനം യോഗം ചേരും. ജൂൺ 18 ( ദുൽഖദ 29) ഞായറാഴ്ചയാണ് കമ്മിറ്റികൾ യോഗം ചേരുക. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളുടെ...

ഗൾഫ് മേഖലയിൽ പെരുന്നാൾ ആഘോഷം; ഒമാനിലും കേരളത്തിലും നാളെ ചെറിയ പെരുന്നാൾ

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം കടന്നുവന്ന ഈദ് പെരുന്നാൾ ആഘോഷമാക്കി ഗൾഫ് നാടുകൾ. ആശംസകൾ കൈമാറിയും സക്കാത്തുകൾ നൽകിയും സാഹോദര്യം പങ്കിട്ടും ചെറിയ പെരുന്നാൾ. സൌദിയിലും യുഎഇയിലും ഉൾപ്പെടെ ഈദ് നിസ്കാരത്തിൽ പങ്കെടുത്തത്...

ഈദിനെ വരവേൽക്കാനൊരുങ്ങി വിശ്വാസ സമൂഹം; ഒരുക്കങ്ങൾ പൂർണം

ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദിനെ വരവേൽക്കാനൊരുങ്ങി വിശ്വാസ സമൂഹം. ഗൾഫ് മേഖലയിലെങ്ങും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഈദ് നിസ്കാരത്തിനായി പള്ളികൾക്ക് പുറമെ പ്രത്യേക ഗാഹുകളും തയ്യാറായിക്കഴിഞ്ഞു. യുഎയും സൌദിയും ഖത്തറും ഉൾപ്പടെ...

പെരുന്നാൾ സുരക്ഷിതമായി ആഘോഷിക്കാം; നിയമലംഘനങ്ങൾ തടയും

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതർ. സുരക്ഷാ സജ്ജീകരണങ്ങള്‍ കര്‍ശനമാക്കുന്നതിൻ്റെ ഭാഗമായി നൂറുകണക്കിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ നിരീക്ഷണം ഉൾപ്പടെ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.സുരക്ഷയ്ക്കൊപ്പം അടിയന്തര വൈദ്യസഹായംഎത്തിക്കുന്നത് അടക്കമുളള സംവിധാനങ്ങളും...

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു; പതിനൊന്ന് ദിവസം നീണ്ട അവധി

ഖ​ത്ത​റി​ലെ ഈ​ദു​ൽ ഫി​ത്ത​ർ പൊ​തു​അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​മീ​രി ദി​വാ​നാണ് പ്രഖ്യാപനം നടത്തിയത്. ഏ​പ്രി​ൽ 19 മു​ത​ൽ 27 വ​രെ​യാ​ണ് മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്ക് ചെറിയ പെ​രു​ന്നാ​ൾ അ​വ​ധി​ പ്രഖ്യാപിച്ചത് ഇതോടെ...

യുഎഇയിൽ ഈദ് അവധി നാല് ദിവസം; വാരാന്ത്യ അവധി ആഘോഷമാക്കാൻ അവസരം

യുഎഇൽ 2023ലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് ഇനി രണ്ട് 2 ആഴ്ച മാത്രം. നാല് ദിവസത്തെ ഈദ് അൽ ഫിത്തർ അവധിയുടെ സാധ്യതയുള്ള തീയതികൾ വെളിപ്പെടുത്തി അധികൃതർ. രാജ്യത്തെ താമസക്കാർക്കും പ്രവാസികൾക്കും അവധിക്കാലം...