‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ സ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ യോഗ്യത നേടിയ അധ്യാപകരെ ഉടൻ ലഭ്യമാക്കാൻ പദ്ധതി. എമിറേറ്റിലെ അധ്യാപകർക്കായി എഐ ഉപയോഗത്തിലും അതിൻ്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നൽകുന്നതിനുള്ള ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി...
ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ...
രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് യുഎഇയിലെ തെരഞ്ഞെടുത്ത മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. മെയ് 18, 19 ശനി, ഞായർ ദിവസങ്ങളിലാണ് സൗജന്യ പ്രവേശനം അനുവദിക്കുക.
എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന...
ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതിനേക്കാൾ വലിയ സന്തോഷത്തിലാണ് ഇപ്പോൾ നടൻ ഇന്ദ്രൻസ്. വർഷങ്ങൾക്ക് ശേഷം വീണ്ടും പഠിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. 10-ാം ക്ലാസ് തുല്യതാ പഠനത്തിനാണ് ഇന്ദ്രൻസ് ചേർന്നിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ...
വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയിലെത്തി ഇന്ത്യയും യുഎഇയും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ വിദ്യാഭ്യാസ - നൈപുണ്യ വികസന - സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാനും യുഎഇ വിദ്യാഭ്യാസ മന്ത്രി ഡോ....
മധ്യവേനലവധിക്ക് ശേഷം ദുബായിലെ സ്വകാര്യ സ്കൂളുകൾ തുറക്കുന്നു. 2023-24 സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് ഈ മാസം 28ന് തുടക്കമാകും. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായിലെ എല്ലാ സ്വകാര്യ...