‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: economic

spot_imgspot_img

ലോക സാമ്പത്തിക ഉച്ചകോടി ദാവോസില്‍; അഞ്ച് ദിവസം നിര്‍ണായക ചര്‍ച്ചകൾ

ലോക സാമ്പത്തിക ഉച്ചകോടി സ്വിറ്റ്‌സർലൻഡിലെ റിസോർട്ട് നഗരമായ ദാവോസിൽ. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 130 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. രാഷ്ട്രീയപ്രമുഖരും ഭരണാധികാരികളും സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമാണ് ദാവോസിലേക്ക്...

പത്ത് വര്‍ഷത്തെ ദുബായ് സാമ്പത്തിക അജണ്ട ഡി-33 പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി

സാ​മ്പ​ത്തി​ക ശ​ക്​​തി​യി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളുടെ പട്ടികയിലെത്താന്‍ ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട(​ഡി 33) പദ്ധതി പ്രഖ്യാപിച്ച് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​...

യുഎഇ – ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാര്‍ ചൊവ്വാ‍ഴ്ച ഒപ്പുവയ്ക്കും

യുഎഇ - ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാര്‍ ചൊവ്വാ‍ഴ്ച ഒപ്പുവയ്ക്കും. ഇസ്രായേല്‍ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക മേഖല, ഭക്ഷ്യ മേഖല. ആരോഗ്യ മേഖല തുടങ്ങി സുപ്രധാന തലങ്ങളിലാണ് ഇരുരാജ്യങ്ങളും...

കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന് യുഎഇ

'പ്രോജക്‌ട്‌സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ രാജ്യങ്ങളുമായി സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (CEPA)ഒപ്പിടുന്നതിനുളള ചര്‍ച്ചകൾ മുന്നോട്ടുപോവുകയാണെന്ന് യുഎഇ സാമ്പത്തീക കാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ്...

പങ്കാളിത്ത കരാര്‍ : ഉന്നതതല യുഎഇ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും...

7500 കോടിയുടെ സ്വര്‍ണമെത്തി, കരാര്‍ കേരളത്തിനും ഗുണം

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്നശേഷമുളള ആദ്യ കയറ്റുമതി ഉല്‍പ്പന്നങ്ങൾ ദുബായിലെത്തി. ജ്വല്ലറി വ്യാവസായങ്ങൾക്കായി 7500 കോടിയുടെ ആഭരണങ്ങ‍‍‍ളും രത്നങ്ങളുമാണ് എത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ 38 ലക്ഷം...