‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: economic

spot_imgspot_img

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യു.എ.ഇയും കൊറിയയും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് യു.എ.ഇയും കൊറിയയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. ഷെയ്ഖ്...

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകളുമായി യുഎഇയും ന്യൂസിലാൻ്റും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി യുഎഇയും ന്യൂസിലാൻ്റും തമ്മിൽ പ്രഥമിക ചർച്ചകൾ ആരംഭിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ന്യൂസിലാൻ്റ്  വ്യാപാര,...

ഒമാൻ എയർ പുനക്രമീകരിക്കും; സമഗ്ര പദ്ധതിക്ക് അംഗീകാരം

കമ്പനിയുടെ നഷ്ടം നികത്തുന്നതിനും കടബാധ്യത കുറയ്ക്കുന്നതിനും സമഗ്ര പുനക്രമീകരണ പരിപാടിയുമായി ഒമാൻ ദേശീയ വിമാനകമ്പിനിയായ ഒമാൻ എയർ മൂന്നോ നാലോ വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നീക്കം.നെറ്റ് വർക്ക് വിപുലീകരണം ഉൾപ്പടെയുളള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. ആഗോള...

പുതിയ സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ച് സൌദി; വിദേശികൾക്കും നിരവധി അവസരം

സൗദിയിൽ പുതിയ നാല് സാമ്പത്തിക മേഖലകൾ തുറക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. വിദേശികൾക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശവും നികുതി ഇളവുകളും ആഗോള തൊഴിലവസരങ്ങളും നൽകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. ജിസാൻ, റിയാദ്,...

ഓൺലൈൻ സേവനം: താത്കാലിക തടസ്സമുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം

യുഎഇ യിലെ സാമ്പത്തിക മന്ത്രാലയത്തിൻ്റെ ഡിജിറ്റൽ സേവനങ്ങൾ എട്ട് മണിക്കൂർ തടസ്സപ്പെടുമെന്ന് അറിയിപ്പ്. ഓൺലൈൻ സൈറ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായാണ് എട്ട് മണിക്കൂർ നിയന്ത്രണം.സേവനങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് താൽക്കാലിക തടസ്സം നേരിടുക. മന്ത്രാലയത്തിൻ്റെ...

പ്രായോഗിക സഹകരണത്തിന് ആഹ്വാനം ചെയ്ത് ലോക സാമ്പത്തിക ഉച്ചകോടി

സാമ്പത്തിക മാന്ദ്യത്തിലും കാലാവസ്ഥ വ്യതിയാനത്തിനും എതിരേ പ്രായോഗിക സഹകരണത്തിന്‌ ആഹ്വാനം ചെയ്‌തുകൊണ്ട് ദാവോസില്‍ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തിന്‌ സമാപനം. വിഭാഗീയതകൾ മറന്ന് സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാവി വെല്ലുവിളികളെ നേരിടാമെന്ന് പ്രസിഡന്റ്‌ ബോർഗെ...