‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്....
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകുന്നു. പേടകത്തിന്റെ തകരാർ ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്. ബോയിങ് സ്റ്റാർ...
ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഐഎസ്ആർഒ. ജൂലായ് 14 ന് ചന്ദ്രയാൻ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേർപെട്ട എൽവിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായാണ് ഐഎസ്ആർഒ...
ആറ് മാസത്തെ ദൌത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തുന്നു. നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവ് എന്നിവരും മടക്കയാത്രയിലുണ്ട്. സെപ്റ്റംബർ 2-ന് സ്‌പേസ്...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് ദിവസം ചെലവഴിച്ചതിന് ശേഷം രണ്ട് സൗദി ബഹിരാകാശ സഞ്ചാരികൾ ബുധനാഴ്ച സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി.ചരിത്രം സൃഷ്ടിച്ച ബഹിരാകാശ യാത്ര പൂർത്തിയാക്കിയാണ് റയ്യാന ബർനാവിയും അലി അൽ ഖർനിയും...
തുർക്കിയേയും സിറിയയേയും തീരാദുരിതത്തിലേക്ക് തളളിവിട്ട ഭൂകമ്പമുണ്ടായിട്ട് ഒരു മാസം തികയുന്നു. അരലക്ഷം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും പതിനായിരങ്ങളെ ഇപ്പോഴും കാണാതാവുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഭൂകമ്പമാണുണ്ടായത്.
ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം...