‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റോഡിലൂടെ അശ്രദ്ധമായി ഇ-സ്കൂട്ടറുകൾ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയുക്ത സ്ഥലങ്ങളിൽ അല്ലാതെയും ആവശ്യമായ സംരക്ഷണ കവചങ്ങൾ ഇല്ലാതെയും റോഡുകളിൽ അശ്രദ്ധമായി ഇ- സ്കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ ഒരു വീഡിയോയും...
യുഎഇയിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും വളരെ പ്രചാരം നേടിയിട്ടുണ്ട്. രാജ്യത്തെ വീഥികളിൽ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ് ഇ-സ്കൂട്ടറുകളും സൈക്കിളുകളും
എന്നിരുന്നാലും, ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി അനുസരിക്കേണ്ടതുണ്ട്. നിയുക്ത ട്രാക്കുകളിൽ കൂടി...
ലോകോത്തര റൈഡർമാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ആദ്യ ദുബായ് ഇലക്ട്രിക് സ്കൂട്ടർ കപ്പ് 2023 ഡിസംബർ 16-ന് നടക്കും. ഫെഡറേഷൻ ഫോർ മൈക്രോമൊബിലിറ്റി ആൻഡ് സ്പോർട്ടും ദുബായ് സ്പോർട്സ് കൗൺസിലും ചേർന്നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്...
ദുബായില്‍ ഇ-സ്കൂട്ടർ ഓടിക്കാവുന്ന ഇടങ്ങളുടെ കൂട്ടത്തിലേക്ക് കൂടുതല്‍ സ്ഥലങ്ങൾക്ക് അനുമതി നൽകി അധികൃതര്‍. 11 പുതിയ സ്ഥലങ്ങളിൽ കൂടി ഉപയോഗിക്കാനുള്ള മാനദണ്ഡങ്ങൾ ദുബായ് റോഡ്സ് ആൻ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
11 ഇടങ്ങൾ കൂടി...
ഇ- സ്കൂട്ടര്‍ അപകടങ്ങളുടെ എണ്ണം വര്ദ്ധിച്ചപശ്ചാത്തലത്തില് ബോധവത്കരണം ശക്തമാക്കി അബുദാബി പൊലീസ്. മലയാളം ഉൾപ്പടെ വിവിധ ഭാഷകളില്‍ ബോധവത്കരണം ശക്തമാക്കാനാണ് തീരുമാനം. ഡിജിറ്റല്‍ ബോധവത്കരണവും നടപ്പിലാക്കും.
ബസുകളുടെ സ്ക്രീനിലും തിയേറ്ററുകളിലും മറ്റും ബോധവക്കരണത്തിന്റെ ഭാഗമായി...