‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ന് മുതൽ ഓഗസ്റ്റ് 12 വരെ രണ്ട് ദിവസത്തേക്ക് ജുമൈറയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദുബായ് ആർടിഎ മുന്നറിയിപ്പ് നൽകി. അൽ മനാറ സ്‌റ്റേറ്റിനും ഉമ്മുൽ ഷെയ്ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക്
തിങ്കളാഴ്ച പുലർച്ചെ...
ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്തമാസം ഒന്നുമുതൽ വിലക്കേർപ്പെടുത്തിത്തുടങ്ങും. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ദുബായിൽ 25 ഫിൽസ് ഈടാക്കുന്നുണ്ട്. ജൂൺ ഒന്നുമുതൽ ഇത് നിർത്തലാക്കിയേക്കും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ...
ദുബായിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് പരിഹാരമെന്ത്? പദ്ധതികൾ പലതുപരീക്ഷിച്ചിട്ടും പരിഹാരമാകാത്ത കുരുക്കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭരണാധികാരികൾ. ബുധനാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കൗൺസിലിൽ പുതിയ ട്രാഫിക് ഫ്ലോ പ്ളാൻ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ.
ഇതിനായി...
റമാദാനോട് അനുബന്ധിച്ച് ദുബായിലെ ഗതാഗത വിഭാഗമായ ആർടിഎ സന്നദ്ധ പ്രവർത്തനങ്ങളുമായി രംഗത്ത്. വിവിധ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആർടിഎ പുറത്തുവിട്ടു. ഡ്രൈവർമാർ, തൊഴിലാളികൾ, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ...