‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ നാല് റൗണ്ട് എബൌട്ടുകൾ സൗന്ദര്യവൽക്കരിച്ചു. 'ആർട്ട് ഇൻ പബ്ലിക് സ്പേസ് ' പദ്ധതിയുടെ ഭാഗമായാണ് സൗന്ദര്യവൽക്കരണം നടപ്പിലാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ അൽ റഖ, നാദ് അൽ ഷെബ, നാദ്...
കുട്ടികളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ കാന്‍റീനുകളിൽ പരിശോധന നടത്തി ദുബായ് മുനിസിപ്പാലിറ്റി. സ്കൂളുകൾ എമിറേറ്റിന്‍റെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്‍റീനുകളിൽ ദുബായ്...
ആസ്തി വിവരങ്ങൾ അതിവേഗം ലഭ്യമാക്കാൻ പുതിയ പോർട്ടൽ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിട ഉടമകൾക്ക് നിർമ്മാണ ലൈസൻസ് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനും ഭൂമി ഉൾപ്പെടെയുള്ള ആസ്തികളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായാണ് പുതിയ ഓൺലൈൻ...
2030 ഓടെ നൂറ് ശതമാനം വെള്ളവും പുനരുപയോഗിക്കാനുള്ള പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായുടെ വാട്ടർ റിക്ലമേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് മുനിസിപ്പാലിറ്റിയാണ്. ദുബായിയെ ഹരിത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റാനാണ് ഡീസാലിനേറ്റഡ് വെള്ളവും...
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി ഓൺലൈൻ സംവിധാനമൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികൾക്കായി പെർമിറ്റ് നേടുന്നതിന് മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്ന നിബന്ധന ഇതോടെ ഇല്ലാതാകും. ഘടനാപരമായ വലിയ മാറ്റങ്ങൾ...
സുരക്ഷിത വേനൽക്കാലം എന്ന പേരിൽ ആരോഗ്യ സംരക്ഷണ പരിപാടികൾക്ക് തുടക്കംകുറിച്ച് ദുബായ് മുനിസിപ്പാലിറ്റി. യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ മുൻനിറുത്തിയാണ് മുനിസിപ്പാലിറ്റി പുതിയ ബോധവത്കരണ പരിപാടി ആരംഭിച്ചത്. വേനൽച്ചൂട് കാരണം...