‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Dubai municipality

spot_imgspot_img

ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ദുബായ് മുനിസിപ്പാലിറ്റിക്ക്

ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് ദുബായ് മുനിസിപ്പാലിറ്റിക്ക്. ഭിന്നശേഷിക്കാൻ ഉൾപ്പെടെയുള്ള ജീവനക്കാർ, കോൺട്രാക്ടർമാർ, സന്ദർശകർ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനോടൊപ്പം സുസ്ഥിരവും ആരോഗ്യകരവും സുരക്ഷിതവുമായ ജോലിസ്ഥലം ഉറപ്പാക്കുന്ന, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ...

ഭക്ഷണ വിതരണ സുരക്ഷ ഉറപ്പാക്കൽ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി 

താമസക്കാരുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമിട്ട് ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, അവ...

ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്ര​ദ്ധിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ഫുഡ് ഡെലിവറി ഓർഡറുകളുമായി ബന്ധപ്പെട്ട് ചില മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. മറ്റൊന്നുമല്ല, ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങളിൽ ശ്രദ്ധപുലർത്തണമെന്നാണ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. കഴിവതും...

ദുബായിലെ കെട്ടിടനിർമ്മാണ മേഖലയിൽ സുരക്ഷാ ക്യാമ്പയിനുമായി മുനിസിപ്പാലിറ്റി

കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാ​ഗമായാണ് പ്രചാരണ പരിപാടി...

‘മഴ കുളമാക്കിയ റോഡുകൾ’, അതിവേഗം ശരിയാക്കി ദുബായ് മുനിസിപ്പാലിറ്റി 

ക​ഴി​ഞ്ഞ ദി​വ​സങ്ങളിലായി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ റോ​ഡു​ക​ളും ഓ​വു​ചാ​ലു​ക​ളും ​അതിവേഗം ശു​ചി​യാ​ക്കി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ദ്രുതഗതിയിൽ മ​ഴ​വെ​ള്ള​ത്തെ വ​ലി​ച്ചെ​ടു​ത്താണ് റോ​ഡു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ർ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. കഴിഞ്ഞ...

2024 -ഓടെ ദുബായിൽ ഡ്രോൺ ഡെലിവറികൾ യാഥാർത്ഥ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ദുബായിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവറികൾ അടുത്ത വർഷം തന്നെ യാഥാർത്ഥ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അധികൃതർ അറിയിച്ചു. റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിനും ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കുമായി ലാൻഡിംഗ് സ്പോട്ടുകൾ നിയോഗിക്കുന്നതിനുമായി എമിറേറ്റിലുടനീളമുള്ള വ്യോമമേഖല...