‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് ക്രീക്കിലെ നാല് പരമ്പരാഗത അബ്രാസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പ്രതിവർഷം 14 ദശലക്ഷം റൈഡർമാർ ഉപയോഗിക്കുന്ന മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിലെ അബ്ര...
ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൻ്റെ നാലാം ഘട്ട വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ...
ഇന്ന് വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണ്ണവില ഗ്രാമിന് രണ്ട് ദിർഹമാണ് കുറഞ്ഞത്. അമേരിക്കയിലുണ്ടായ സാമ്പത്തിക അനുശ്ചിതത്വത്തെ തുടർന്നുള്ള ആഗോള നിരക്കുകളിലെ ഇടിവാണ് ഇതിന് കാരണം.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ അനുസരിച്ച് ഇന്നലത്തെ...
യുഎഇയിൽ പലയിടങ്ങളിലും മഴ തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ കനത്തതോടെ യുഎഇയിൽ താരതമ്യേന തണുത്ത കാലാവസ്ഥായാണ് അനുഭവപ്പെട്ടത്. അബുദാബിയിൽ ഇടിയോടും മിന്നലോടുംകൂടിയ ശക്തമായ മഴയാണ് ലഭിച്ചതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി കൈവരിച്ച ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പങ്കുവെച്ചു ദുബായിലെ മലയാളി വീട്ടമ്മമാർ.
കർണാടകയിലെ കോൺഗ്രസിന്റെ വിജയം വലിയ പ്രതീക്ഷകൾ നൽകുന്നതാണ് എന്നും, രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചു വരവിൽ പ്രതീക്ഷ...
യുഎഇയുടെ വളർച്ചയ്ക്കും വികസന പദ്ധതികൾക്കും പിന്തുണ നൽകുന്നതിനായി ദുബായിലെ രണ്ട് സർക്കാർ വകുപ്പുകൾ പുനഃക്രമീകരിക്കും. ദുബായ് മുനിസിപ്പാലിറ്റിയും ലാൻഡ് ഡിപ്പാർട്ട്‌മെന്റുമാണ് പുനഃക്രമീകരിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...