‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗോൾഡൻ വീസ കൈവശമുളളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നടപടികൾ ലളിതമാക്കി ദുബായ്. ദുബായ് എമിറേറ്റിലാണ് താമസം എന്നതിന്റേയൊ ദുബായില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു എന്നതിന്റേയൊ രേഖകൾ ഹാജരാക്കിയാല്‍ ലളിതമായ നടനടികളിലൂടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാം.
നാട്ടിലെ കാലാവധിയുളള...
അനധികൃത ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികൾക്കെതിരേ കുവൈത്തില്‍ നടപടികൾ തുടരുന്നു. വിപുലമായ പരിശോധനകളുമായി ഗതാഗത മന്ത്രാലയം മുന്നോട്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം.
എട്ട് ലക്ഷത്തോളം പ്രവാസികൾ...
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴയെന്ന് മുന്നറിയിപ്പ്. ലൈസൻസ് പുതുക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴോ പത്ത് വര്‍ഷം കൂടുമ്പോഴോ ലൈസന്‍സ്...
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്ന പുതിയ കേന്ദ്രം ആരംഭിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ടെർമിനല്‍ ഒന്നിലായിരിക്കും പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ രാവിലെ 8 മുതല്‍ രാത്രി...
ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ആറു മാസത്തിനിടയിൽ ഒരു ലക്ഷത്തിലേറെ പേർക്ക് പിഴ ചുമത്തി അബുദാബി പോലീസ്. 800 ദിർഹമാണ് പിഴ ഈടാക്കുന്നത്. കൂടാതെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റ്റുകളും ചുമത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് സമയത്ത്...
ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന വനിതകളുെട എണ്ണം ഉയരുന്നതായി കണക്കുകൾ. ദേശീയ സ്ഥിരി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയതില്‍ 48.2 ശതമാനം ലൈസന്‍സുകളും വനിതകൾക്കാണെന്ന് അധികൃതര്‍ പറയുന്നു. 3,39,000 ലൈസന്‍സുകളാണ് കഴിഞ്ഞ...