‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അതിവേഗ പാതയിൽ കയറി സ്പീഡ് കുറച്ച് വാഹനമോടിക്കരുതെന്ന നിർദ്ദേശം അധികൃതർ ഇതിന് മുൻപ് നൽകിയിട്ടുള്ളതാണ്. ഇത്തരത്തിൽ വേഗ പാതയിൽ വന്ന് സ്പീഡ് കുറച്ച് വാഹനമോടിച്ചാൽ യുഎഇയിൽ 400 ദിർഹമാണ് പിഴ ഈടാക്കുന്നത്.
വേഗതയേറിയ പാതകളിൽ...
അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച 31 പേർ കുവൈത്തിൽ അറസ്റ്റിലായി.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ്...
യുഎഇയിൽ വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വീണ്ടും അധികൃതർ. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും യുഎഇയിൽ നിരവധി ആളുകളാണ് ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതു ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പിമായി...
ഖത്തറിലെ റോഡുകളിൽ ഏകീകൃത ഓട്ടമേറ്റഡ് റഡാറുകളിൽ രേഖപ്പെടുത്തുന്ന ലംഘനങ്ങൾക്ക് ഞായറാഴ്ച മുതൽ പിഴ ഈടാക്കി തുടങ്ങും. വാഹനമോടിക്കുന്നവർ ഫോൺ വിളിച്ചും സീറ്റ് ബൽറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നതിന് നല്ലൊരു തുക പിഴയായി നൽകേണ്ടി...
ദുബായിൽ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 'ഗോൾഡൻ ചാൻസ്' പദ്ധതി. ദുബായ് റോഡ്സ് ആൻ്റ് ട്രാൻസ്പോർട് അതോറിറ്റിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്വന്തമായുളളവർക്ക് 'ഗോൾഡൻ...
ഈ വർഷം അവസാനത്തോടെ ജുമൈറ ഏരിയയിൽ പത്ത് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ പൊതു ഉപയോഗത്തിനായി വിന്യസിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ലൈമോ ടാക്സികളുമായി താരതമ്യപ്പെടുത്താവുന്ന നിരക്കുകളോടെയാണ് സെൽഫ് ഡ്രൈവിംഗ് ടാക്സികൾ...