‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷിരൂർ മണ്ണിടിച്ചിലിൽ മരണമടഞ്ഞ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ്റെ ചേതനയറ്റ ശരീരം വീട്ടിൽ എത്തിച്ചപ്പോൾ ഉണ്ടായത് അതിവൈകാരിക നിമിഷങ്ങൾ. അർജുനെന്ന പേര് ഹൃദയത്തോട് ചേർത്തുവെച്ച ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
കാർവാറിലെ ഗവ....
കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ലോറിയടക്കം കാണാതായ മലയാളി യുവാവ് അർജുനായുളള കാത്തിരിപ്പ് തുടരുന്നു. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുന്നു.
നാലു ദിവസം പിന്നിട്ടിട്ടും മണ്ണിനടിയിൽപെട്ടുവെന്ന് കരുതുന്ന ലോറി പോലും കണ്ടെത്താനായിട്ടില്ല....
ഖത്തറിൽ ഡ്രൈവിംഗ് വിസയിലെത്തുന്നവർക്ക് അനുകൂല നീക്കവുമായി ഗതാഗത വകുപ്പ്. വിദേശ രാജ്യങ്ങളിലെ ഖത്തർ വീസ സെൻ്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫലം ഖത്തർ ട്രാഫിക് വകുപ്പിലെ ലൈസൻസിങ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ്...
LOOKING FOR:
Indian Driver with Qatar license for a Indian Driver with Qatar license for a
Qatari House. Must have experience in driving Atari House. Must...
സ്വയം നിയന്ത്രിത വാഹന നിയമം ലംഘിക്കുന്നവർക്ക് ദുബായിൽ അഞ്ഞൂറ് മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ തീരുമാനം. ഇതിനായി നിയമവ്യവസ്ഥ തയ്യാറാക്കി. വേഗപരിധി, ലൈസൻസ്, പ്രത്യേക പാത തുടങ്ങി ഡ്രൈവറില്ലാ...
ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദുബായ് ആര്‍ടിഎ. ആദ്യഘട്ടമായി പത്ത് ഡ്രൈവറില്ലാ ടാക്സികളാണ് നിരത്തിലിറങ്ങുക. ആഗോള സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ദുബായ് ഗതാഗത വിഭാഗം മേധാവി മത്താർ അൽ...