‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Donald Trump

spot_imgspot_img

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ട്രംപിനെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ സാ​ഹചര്യത്തിൽ ട്രംപിന് അഭിനന്ദനമറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എക്സിൽ പങ്കുവെച്ച...

‘വോട്ടർമാർക്ക് നന്ദി’; അമേരിക്കയിൽ വീണ്ടും ട്രംപ് അധികാരത്തിലേയ്ക്ക്

അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിൽ 270 ഇലക്ടറൽ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്കാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് എത്തിയത്. സ്വിങ്സ്‌റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിൻ്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യമാണ്. 267...

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെയ്പ്; ചെവിക്ക് പരുക്കേറ്റു, ദൃശ്യങ്ങൾ കാണാം

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്ന് മാറ്റി. പ്രദേശിക സമയം...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപും ബൈഡനും നേര്‍ക്കുനേര്‍

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി നേർക്കുനേർ പോരാടാനുറച്ച് പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജോ ബൈഡനും റിപ്പബ്ലിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപും...

അയോഗ്യൻ; 2024 ലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് മത്സരിക്കാനാകില്ല

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. 2020 ലെ...

‘വീണ്ടും പ്രസിഡന്റ്‌ ആയാൽ ഇന്ത്യയ്ക്കെതിരെ ‘പ്രതികാര’ നികുതി’, ഭീക്ഷണിയുമായി ഡോണാൾഡ് ട്രംപ് 

ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം qqqവീണ്ടും ഉന്നയിച്ച് ഡോണാൾഡ് ട്രംപ്. അധികാരത്തിലെത്തിയാൽ പകരം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്...