‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സൗദി കൗൺസിൽ ഓഫ് ഹെൽത്ത്...
ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൌദി. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതിപത്രം (തസ്‌രീഹ്) വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളിൽ ബുക്കിങ്...
യുഎഇയിലെ ഗാർഹിക തൊഴിലാളികളെ വേജ് പ്രോട്ടക്ഷൻ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) രജിസ്റ്റർ ചെയ്യേണ്ട നിയമം പ്രാബല്യത്തിലെത്തി. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നകിയിരുന്നത്. തൊഴിലുടമകളോട് അഞ്ച് വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരെ ഡബ്ല്യുപിഎസിൽ...
റമദാൻ മാസത്തിൽ ഗാർഹിക അപകടങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ നിർദ്ദേശം. കുട്ടികൾ ഉൾപ്പടെയുളളവർ ഗാർഹിക അപകടങ്ങൾക്കെരേ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ഹമദ് ട്രോമ സെൻ്ററിലെ ഹമദ് ഇഞ്ചുറി...
ഗാർഹിക തൊഴിലാളികൾക്ക് ഇനിമുതല്‍ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സൗദി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന...
യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഏപ്രിൽ ഒന്നിന് ശേഷം ഇലക്ട്രോണിക് സംവിധാനം വഴി കൈമാറേണ്ടിവരുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന്...