‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എതിരാളികളെ തകർക്കാൻ ഇത്തവണയും ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയെത്തും. ജാവലിൻ ത്രോയിലെ ഇന്ത്യയുടെ ഇതിഹാസ താരമായ നീരജ് ചോപ്ര ലീഗിലെ ഇന്ത്യയുടെ വിജയ പ്രതീക്ഷ തന്നെയാണ്. മെയ് പത്തിനാണ് ഡയമണ്ട് ലീഗ്...
ദോഹയിലെ പാർപ്പിട യൂണിറ്റുകളിൽ അനധികൃത വിഭജനം നടത്തുന്നവർക്കെതിരെ നടപടികൾ കർശനമാക്കാൻ ഒരുങ്ങി അധികൃതർ. അനുമതിയില്ലാതെ വില്ലകൾ വിഭജിക്കുന്നത് താമസക്കാർക്ക് അപകടമുണ്ടാക്കും. ഇത്തരത്തിൽ അനധികൃത വിഭജനം നടത്തിയാൽ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ...
ദോഹയിൽ നടക്കാനിരിക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു. 2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആദ്യമായാണ് മിഡിൽ ഈസ്റ്റ് ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. മൂന്ന്...
ദോഹ കോർണിഷ് റോഡിലെയും, റാസ് അബു അബൂദ് റോഡിലെയും ചിലയിടങ്ങളിൽ ചൊവ്വാഴ്ച യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോർണിഷ് റോഡിൽ ഷർഖ് ഇന്റർസെക്ഷൻ സിഗ്നലിൽനിന്നും ഷെറാട്ടണിലേക്കുള്ള പാത അടച്ചിടും. ദോഹ...
ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നതിന്റെ ഭാഗമായി ദോഹ അൽബിദ പാർക്കിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി അധികൃതർ. ഇനി മുതൽ രാവിലെ 6 മുതൽ 9 വരെയാണ് പാർക്ക് തുറക്കുക. വ്യായാമം ദിനചര്യയായി...