‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിദേശത്ത് എംബിബിഎസ് ബിരുദം നേടി കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം പത്ത് വർഷത്തിനിടെ വർധിച്ചതായി കണക്കുകൾ. മെഡിക്കൽ കൗൺസിലിൻ്റെ 2002 മുതൽ 2024 വരെയുള്ള കണക്കുകളാണിത് വ്യക്തമാക്കുന്നത്. ഓൾ ഇന്ത്യ മെഡിക്കൽ...
യുഎഇയിലെ ചൂടേറിയ താപനില ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ചൂടുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങൾക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു. ചൂട് സ്ട്രോക്ക്, ചൂട് ക്ഷീണം എന്നിവയുടെ കേസുകൾ വർദ്ധിക്കുന്നതിനാൽ നിരന്തരമായ...
ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ചാൽ ഇനി ഡോക്ടർ കുറ്റവാളിയാകില്ല. നിലവിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം ലോക്സഭ പാസാക്കിയ പുതിയ ബില്ലുകളിലാണ് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ നിവേദനം...
യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
5 വയസിൽ താഴെയുള്ള കുട്ടികളും...
ഏഴ് വയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്ത് ആശുപത്രി അധികൃതർ. രക്തസ്രാവത്തോടുകൂടിയ ചുമയെ തുടർന്നാണ് അപകടകരമായ അവസ്ഥയിൽ ഡൽഹി എയിംസിൽ ഏഴ് വയസുള്ള കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ...
അഞ്ച് സെന്റീമീറ്റർ നീളമുള്ള പിൻ വിഴുങ്ങിയ 18 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് യുഎഇയിലെ ഡോക്ടർമാർ. തമീം എന്ന 18 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് അബദ്ധത്തിൽ പിൻ വിഴുങ്ങിയത്. സംഭവം നടന്ന്...