‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: divorce

spot_imgspot_img

‘അടുക്കാനാകാത്തവിധം അകന്നുപോയി’; എ.ആർ റഹ്മാൻ വിവാഹമോചിതനാകുന്നു

29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും. വിവാഹമോചന വാർത്തകൾ പരക്കുന്നതിനിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയാണ് ഇരുവരും. അടുക്കാനാകാത്തവിധം അകന്നുപോയെന്നും ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതായും...

‘വിവാഹമോചനം എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്, വാർത്ത ഞെട്ടിച്ചു’; ജയം രവിക്കെതിരെ ഭാര്യ ആരതി

നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വിവാഹമോചനമെന്നും വാർത്ത ഞെട്ടിച്ചുവെന്നും സങ്കടപ്പെടുത്തിയെന്നും ഭാര്യ ആരതി രവി. ഇതുമായി ബന്ധപ്പെട്ട് ആരതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ്...

15 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാനൊരുങ്ങി നടൻ ജയം രവി; വൈറലായി താരത്തിന്റെ പോസ്റ്റ്

15 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി നടൻ ജയം രവി. താനും ഭാര്യ ആരതിയും വേർപിരിയാൻ തീരുമാനിച്ചതായാണ് താരം തന്നെയാണ് വ്യക്തമാക്കിയത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജയം രവി ആരാധകരെ വിവാഹമോചന വാർത്ത...

നയൻതാരയും വി​ഗ്നേഷും വേർപിരിഞ്ഞോ? പോസ്റ്റിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

സെലിബ്രിറ്റികളുടെ വിവാഹവും വിവാഹ മോചനവും സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടാറുള്ള വിഷയങ്ങളാണ്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഉയരുന്ന ചോ​ദ്യമാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹ മോചിതരായോ എന്നത്. അതിന് കാരണം നയൻതാരയുടെ...

സാനിയ മിർസയുമായി വേർപിരിഞ്ഞു; അഭ്യൂഹങ്ങൾക്കിടെ ഷൊയ്ബ് മാലിക് വിവാഹിതനായി

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് പ്രശസ്ത പാക് സിനിമാതാരം സന ജാവേദിനെ വിവാഹം കഴിച്ചു. വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഷോയിബ് മാലിക് തന്നെയാണ് വിവാഹക്കാര്യം...

‘സജ്നയും ഫിറോസും വേർപിരിയാൻ കാരണം താനല്ല, ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പൈസയുണ്ടാക്കേണ്ടത്’; ഷിയാസ് കരീം

സജ്ന - ഫിറോസ് ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച്‌ ഷിയാസ് കരീം. സജ്നയും ഫിറോസും വേർപിരിയാൻ കാരണം താനല്ല, ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല സാമൂഹ്യ മാധ്യമങ്ങൾ പൈസയുണ്ടാക്കേണ്ടത് എന്നാണ്...