‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയിലേക്കുള്ള സർവ്വീസ് ആരംഭിച്ചിട്ട് 20 വർഷം പൂർത്തിയാക്കുകയാണ് ഇത്തിഹാദ് എയർവേയ്സ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ യാത്രക്കാർക്ക് വമ്പൻ ഓഫറാണ് എയർലൈൻസ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്...
ദുബായ് ഇൻർനാഷണൽ എയർപോർട്ടിലെത്തുന്നവർക്ക് പാർക്കിങ് ഫീസിൽ ഇളവ്. വേനലവധി
കണക്കിലെടുത്താണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പാർക്കിങ് ഫീസിൽ ഇളവ് അനുവദിച്ചത്.
ഒന്നിലധികം ദിവസത്തേയ്ക്ക് പാർക്ക്...
അബുദാബിയിലെ ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട് വ്യാപിക്കുന്ന തെറ്റായ വാർത്തയ്ക്കെതിരെ പ്രതികരിച്ച് പൊലീസ്. അബുദാബിയിലെ ട്രാഫിക് പിഴയിൽ 50 ശതമാനം കുറവ് വരുത്തിയെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നാണ് അബുദാബി പൊലീസ് വ്യക്തമാക്കിയത്.
സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായാണ്...
ഇതിലും വലിയ വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം. അതെ, ഈ വർഷത്തെ റമദാൻ മാസത്തിന് മുന്നോടിയായി മികച്ച ഓഫറുകളാണ് ഷാർജ നിവാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 10,000 ഇനങ്ങളുടെ വിലയാണ് കുത്തനെ കുറച്ചിരിക്കുന്നത്. ഇതിനായി 35...
ബലി പെരുന്നാൾ പ്രമാണിച്ച് ജനങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും കൺസ്യൂമര്‍ ഉൽപ്പന്നങ്ങള്‍ക്കും 65 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയന് കോപ്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ കുറഞ്ഞ നിരക്കിൽ എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ്...
ഏപ്രിൽ ഒന്നിന് ശേഷമുള്ള ഗതാഗത പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 35 ശതമാനം ഇളവെന്ന്...