‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നോട്ടത്തിലും ഭാവത്തിലും നിഗൂഢതയും മാന്ത്രികതയും നിറച്ച കൊടുമൺ പോറ്റിയും പരിവാരങ്ങളും തിയേറ്ററുകളെ ഭ്രമിപ്പിച്ച് മുന്നേറുകയാണ്. ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം പല കളക്ഷൻ റെക്കോർഡുകളും തകർത്താണ് മുന്നേറുന്നത്. ഇപ്പോൾ സിനിമ കണ്ടിറങ്ങിയവർക്ക്...
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് 2014ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡെയ്സ്. പ്രണയവും വിരഹവും തമാശയുമെല്ലാം നിറഞ്ഞ ചിത്രം തിയേറ്ററിലെ പല കളക്ഷൻ റെക്കോർഡുകളും മറികടന്നിരുന്നു. അഞ്ജലി മേനോന്റെ സംവിധാന മികവിൽ...
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഫാസിലിന് ഇന്ന് 75-ാം പിറന്നാൾ. തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരുമായി പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ് താരം. മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഫാസിൽ...
തിയേറ്റർ ഉടമകൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. തൻ്റെ കണ്ണുനീരിന് കാരണം തിയേറ്റർ ഉടമകളാണെന്നും തന്നെപ്പോലെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ ഇവർ കാരണം ഇവിടെ വീണിട്ടുണ്ടെന്നുമാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്....
കഥ പറയാനുളള ഇഷ്ടംകൊണ്ടാണ് തൻ്റെ സിനിമകൾ ഉണ്ടാകുന്നതെന്ന് സംവിധായകൻ എം.എ നിഷാദ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഏഷ്യാലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിൽ ചിത്രീകരണം പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്ന അയ്യർ ഇൻ അറേബ്യയും...
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി.വി ചന്ദ്രന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാർത്താകുറിപ്പിലൂടെ അവാർഡ് പ്രഖ്യാപനം...