‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് കാലമായി ശാരീരിക അസ്വസ്ഥകൾ നേരിട്ടിരുന്നു.
അരോമ മൂവീസ്, സുനിത...
റെക്കോർഡ് കളക്ഷനുമായി സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ഹിറ്റായ ചിത്രം ഇപ്പോഴും ട്രെന്റിങ് ലിസ്റ്റിൽ തന്നെയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകൾ ആരുടെയും മനസിനെ...
വില്ലനായെത്തി മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ താരമാണ് പത്മശ്രീ ലെഫ്റ്റണന്റ് കേണൽ മോഹൻലാൽ. നിരവധി കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ വിസ്മയം തീർത്ത താരം സംവിധായാകന്റെ കുപ്പായമണിയുകയാണ്. ബറോസ് ആണ് മോഹൻലാലിന്റെ ആദ്യ...
100 കോടി ക്ലബ്ബും കടന്ന് വിജയക്കുതിപ്പ് തുടരുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാന മികവിൽ ഒരുങ്ങിയ 'പ്രേമലു'. മലയാളത്തിലെ പല കളക്ഷൻ റെക്കോർഡുകളും തിരുത്തി തിയേറ്ററുകളിൽ നിറഞ്ഞാടുന്ന പ്രേമലു തെലുങ്കിലും വിജയം ആവർത്തിക്കുകയാണ്. ഇപ്പോൾ...
പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്‌ത അരസി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ്...
അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. 2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്‌കാരമാണ് സന്തോഷ് ശിവനെ തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക്...