‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം...
സ്വതന്ത്ര സംവിധായകനെന്ന നിലയിൽ 20 വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ ഏഷ്യാ ലൈവിനോട് സംസാരിക്കുകയാണ് സംവിധായകൻ ബ്ലസി. ആടുജീവിതം എന്ന സിനിമ തിയേറ്ററിൽ വലിയ വിജയം നേടിയതിൻ്റേയും സിനിമ ഇഷ്ടപ്പെടുന്ന സമൂഹം ആടുജീവിതം ഏറ്റെടുത്തതിൻ്റേയും...
സംവിധായകൻ രഞ്ജിത്ത് തന്റെ 60-ാം പിറന്നാൾ ആഘോഷിക്കുകയാണ്. എല്ലാ വർഷവും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന രഞ്ജിത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷം ഇത്തവണ വിവാദങ്ങൾക്ക് നടുവിലാണ്.
നടിയുടെ പീഡന പരാതിയേത്തുടർന്ന് രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്....
ബംഗാളി നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്. താൻ നിരപരാധിയാണെന്നും അവസരം നൽകാത്തതിലുള്ള നീരസവും നിരാശയുമാണ് നടിയുടെ പരാതിക്ക് പിന്നിലെന്നും കേസിൽ തന്നെ...
സംവിധായകൻ ആഷിഖ് അബു മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെയും സംവിധായകരുടെയും സംഘടനയായ ഫെഫ്‌കയിൽ (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) നിന്നും രാജിവെച്ചു. കാപട്യം നിറഞ്ഞവരാണ് ഫെഫ്‌കയുടെ നേതൃത്വത്തിലുള്ളതെന്ന് ആരോപിച്ചാണ് ആഷിക്...
മികച്ച ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് രൺജി പണിക്കർ. കഥ, തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളിലും കൈകടത്തിയ താരം ഇപ്പോൾ വീണ്ടും സംവിധായകന്റെ വേഷമണിയുകയാണ്....