‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി എസ്. ആരിഫ് മുഹമ്മദാണ് മരിച്ചത്. 33 വയസ്സായിരുന്നു.
അല്‍മക്തൂം എയര്‍പോര്‍ട്ട് റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം.ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയിലെ ഡാറ്റ സയന്റിസ്റ്റ്...
കുവൈത്ത് അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ മരിച്ചു. ഉറക്കത്തിൽ പുക ശ്വസിച്ചാണ് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍ (40), ഭാര്യ ലിനി എബ്രഹാം...
മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ് അസ്ലം (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു....
ഷാർജയിൽ കുഴഞ്ഞു വീണ് മരിച്ച 13കാരന്‍റെ മൃതദേഹം ഞായറാഴ്ച ജന്മ നാട്ടിലെത്തിക്കും. തൊടുപുഴ സ്വദേശികളായ നഫീസ മൻസിലിൽ ഫസൽ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയ...
സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ 14 കാരി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. കേസിലെ പ്രതിയും കുട്ടിയുടെ...
ചിത്രകലയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ് നമ്പൂതിരി (97) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. കരുവാട്ട് മന വാസുദേവൻ നമ്പൂതിരിയെന്നാണ് ഔദ്യോഗിക പേര്.
ലളിതമായ രേഖാചിത്രങ്ങള്‍...