‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബഹ്റൈനിൽ നിരോധിത മത്സ്യബന്ധനത്തിലേർപ്പെട്ട ബഹ്റൈൻ പൗരനും നാല് ഇന്ത്യൻ വംശജരും പിടിയിൽ. ചെമ്മീൻ പ്രജനന കാലത്ത് നിരോധിച്ചിട്ടുള്ള മത്സ്യ ബന്ധനത്തിൽ ഏർപ്പെടുകയും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്. പിടിയിലായ...
ഗതാഗത നിയമം ലംഘിച്ച 18,486 പേരെ ആറ് മാസത്തിനിടെ നാടുകടത്തി കുവൈത്ത്. കഴിഞ്ഞ 8 മാസത്തിനിടെ 26 ലക്ഷം പേർ നിയമം ലഘിച്ചിരുന്നു. ഇതിൽ 19.5 ലക്ഷം പരോക്ഷ നിയമ ലംഘനങ്ങളായിരുന്നെന്ന് ഗതാഗത...
സൗദിയില്‍ പ്രവാസികളുടെ നാടുകടത്തിലും ശിക്ഷയുമായി ബന്ധപ്പെട്ട് പുതിയ നീക്കങ്ങൾ. മൂന്ന് മാസത്തിൽ കുറഞ്ഞ കാലയളവിലേക്കു തടവിന് ശിക്ഷിക്കപ്പെട്ട പ്രവാസിക്ക് നാടുകടത്തൽ ശിക്ഷയിൽനിന്ന് ഇളവിന് അപേക്ഷിക്കാമെന്ന് നിയമവിദഗ്ധർ. മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവര്‍ക്കാണ് ഇളവ്...
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില തൊഴിലാളികളെ യുഎഇ നാടുകടത്തുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ വാര്‍ത്തകൾ തെറ്റാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. കരാറുകൾ ലംഘിച്ച ചില തൊഴിലാളികൾക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യവസ്ഥകൾ...