‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Demand

spot_imgspot_img

യാത്രാ വിമാനങ്ങൾ വർധിപ്പിക്കണമെന്ന് യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിൽ ആവശ്യം

ഇന്ത്യക്കും യുഎഇയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന വിമാനയാത്രാ ഡിമാൻഡും വിമാന നിരക്കും കണക്കിലെടുത്ത് ഫ്ളൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കമെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഡിഐഎഫ്‌സിയിൽ നടന്ന യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിലാണ്...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ വൈവിധ്യമാർന്ന ലഘുഭക്ഷണങ്ങൾ ഓർഡർ ചെയ്യുകയാണ് ആഘോഷത്തിൻ്റെ ഭാഗമാകുന്ന...

കുപ്പിവെള്ളത്തിൻ്റെ വിൽപ്പനയിൽ വർദ്ധന

റമദാൻ നോമ്പ് ആരംഭിച്ചതിന് ശേഷ് കുടിവെളളത്തിൻ്റെ വിൽപ്പനയിൽ 400 ശതമാനം വരെ വർദ്ധനവുണ്ടായതായി യുഎഇയിലെ കുടിവെളള കമ്പനികൾ പറയുന്നു. സമൂഹ നോമ്പുതുറകളിലും ഇഫ്താർ കിറ്റുകളിലും കുടിവെള്ളം ആവശ്യ ഘടകമായതോടെയാണ് വർദ്ധനവ്. സാധാരണ കുപ്പിവെള്ളത്തിന്...

ദുബായിൽ തൊഴിൽ അപേക്ഷരുടെ എണ്ണം ഉയരുന്നതായി ഏജൻസികൾ

ജനസംഖ്യ ഉയരുന്നതിന് ആനുപാതികമായി യുഎഇയിൽ തൊഴിൽ അപേക്ഷകരുടെ എണ്ണം ഉയരുന്നതായി ഏജൻസികൾ. ഇന്ത്യയിൽനിന്ന് മാത്രമല്ല യുകെ,കാനഡ, യുഎസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുപോലും തൊഴിൽ അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. മാതൃരാജ്യത്ത് തൊഴിൽ പ്രതീക്ഷയില്ലാത്ത ബിരുദധാരികളാണ്...

ജോലി വേണമെന്ന് ആവശ്യം; കുവൈത്ത് വനിതകൾ സമരത്തില്‍

ജോലി ആവശ്യപ്പെച്ച് കുവൈത്തില്‍ സ്വദേശീവനികളുടെ പ്രതിഷേധം. ഇംഗ്ളീഷ് ബിരുദ ധാരികളായ ഒരുസംഘം യുവതികളാണ് വിദ്യാഭ്യാസ വിഭാഗത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. അധ്യാപകരായി നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവതികളുടെ പ്രതിഷേധം. ജോലി തരൂ എന്ന മുദ്രാവാക്യം എ‍ഴുതിയ...

ദുബായില്‍ ടാക്സി യാത്രയക്ക് തിരക്കേറുന്നു; കാത്തിരിപ്പ് നീളുന്നു

ഫുട്ബോൾ ലോകകപ്പിനൊപ്പം ശീതകാല വിനോദ സഞ്ചാരികളും എത്തിത്തുടങ്ങിയതോട ദുബായിലെ ടാക്‌സി കാര്‍ സേവനങ്ങ‍ൾക്ക് ആവശ്യക്കാര്‍ ഏറി. ഫുട്ബോൾ ഫാൻ സോണുകളിലേക്കും വിമാനത്താവളത്തിലേക്കുമുളള ടാക്സി സര്‍വ്വീസുകളാണ് പെരുകിയത്. തിരക്കേറിയതോടെ ടാക്സി കാറുകൾക്കായി ഏറെ സമയം കാത്തിരിക്കേണ്ട...