‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിൽ ബൈക്ക് യാത്രികനെ ബോധപൂർവം ഇടിച്ചതിന് ഡെലിവറി റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിൽ റൈഡറെ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.നിയമം ലംഘിച്ചതിന് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ...
ഡെലിവറി ആവശ്യങ്ങൾക്കായി മലിനീകരണമില്ലാത്ത വാഹനം ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് ആമസോണ്‍. മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതാണ് ഇതുവഴി ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോമായ ആമസോൺ ലക്ഷ്യമിടുന്നത്. വാഹനങ്ങളിൽ നിന്ന്...
ദുബായ് - അജ്മാൻ യാത്രയ്ക്കിടയിൽ ഡബിൾ ഡെക്കർ ബസിൽവെച്ച് യുവതി കുഞ്ഞിന് ജന്മം നല്കി. ഉഗാണ്ടക്കാരിയായ യുവതിയാണ് യാത്രക്കിടെ ഇന്റർസിറ്റി ബസിൽ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി...
ദുബായിൽ റംസാനോട് അനുബന്ധിച്ച് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നവർ മുൻകൂർ അനുമതി നേടണമെന്ന് അറിയിപ്പ്. ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻ്റാണ് (ഐ.എ.സി.എ.ഡി.)ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക അനുമതി ഇല്ലാതെ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത്...
ദുബായില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഡ്രൈവറില്ലാ റോബോട്ടുകൾ എത്തുന്നു. ടേക്ക് എവേ ഡെലിവറി റോബോട്ട് പദ്ധതിയാണ് പ്രഖ്യാപിച്ചത്. ദുബായ് ഗതാഗത വകുപ്പായ ആർടിഎ, ഭക്ഷണ വിതരണ ആപ്പായ തലാബത്ത്, ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക്...
ദൃശ്യങ്ങളില്‍ കാണുന്നത് അന്യഗ്രഹ ജീവിയൊന്നുമല്ല. ജെറ്റ്പാക് ഘടിപ്പിച്ച് ബഹുനില കെട്ടിടത്തിന്‍റെ മുകളിലേക്ക് പറന്നിറങ്ങുന്ന മനുഷ്യന്‍ തന്നെയാണ്. സാധനങ്ങളുമായി കെട്ടിടത്തിന് മുകളിലേക്ക് പറന്നിറങ്ങുന്ന ഡെലിവറി ബോയിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സൗദിയിലെ ഏതൊ കമ്പനി നടത്തിയ...