‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ ആരംഭിച്ച 'ഓപ്പറേഷൻ അജയ്' യുടെ ഭാഗമായി 274 ഇന്ത്യൻ പൗരന്മാരുമായി നാലാം വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ വിമാനമാണിത്. ഇസ്രയേലിലെ...
ദുബായിൽ വാഹനമോടിക്കുന്നവർക്ക് പ്രൊഫഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കാൻ ഇനി 24 മണിക്കൂർ കാത്തിരിക്കേണ്ടതില്ല. അപേക്ഷ നൽകിയ ഉടൻ ഡ്രൈവിംഗ് പെർമിറ്റ് ഓൺലൈനായി ലഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
പെർമിറ്റുകൾക്കായുള്ള ആർടിഎയുടെ...
ദില്ലിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. മറ്റ് പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉത്തർപ്രദേശിലെ ലക്‌നൗ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
അയൽരാജ്യമായ നേപ്പാളിൽ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത...
18-ാമത് ജി20 ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങളെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. സെപ്റ്റംബർ 9,10 തീയതികളിലാണ് ലോക രാഷ്ട്രങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന ജി20 ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തലസ്ഥാന നഗരമായ...
നാലു ദിനാ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദോഹയിൽ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലാണ് ഇളവ് ലഭിക്കുക. ബിസിനസ്,ഇകണോമി കാബിനുകളിൽ പത്തു ശതമാനം വരെയാണ് നാട്ടിലേക്കും, തിരികെയുമുള്ള...
വിദേശ രാജ്യത്തെ രണ്ടാമത്തെ ഐഐടി ക്യാമ്പസ് അബുദാബിയിൽ സ്ഥാപിക്കുന്നതിൻ്റെ ആവേശത്തിൽ യുഎഇയിലെ പ്രവാസി വിദ്യാർത്ഥികൾ. പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പും( അഡൈക്) ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും ഡൽഹി ഐഐടിയും...