‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അച്ഛനേപ്പോലെ സത്യസന്ധനായൊരു പൊലീസാകാൻ ആഗ്രഹിച്ച സേതുമാധവന്റെ ജീവിതം മാറ്റിയെഴുതിയ മലയാളത്തിലെ ഏറ്റവും വലിയ വില്ലൻ. മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനം, രണ്ടാൾ പൊക്കം, ചോരക്കണ്ണുകൾ, ശരീരത്തും മുഖത്തും മുറിപ്പാടുകൾ അങ്ങനെയങ്ങനെ അത്രയും കാലം...
സൗദി അറേബ്യയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.
സൗദിയിലെ മദീന മൗസലാത്ത് ആശുപത്രിയിൽ സ്‌റ്റാഫ് നഴ്‌സായി...
രാഷ്ട്രസേവനത്തിനിടെ ഉണ്ടായ അപകടത്തിൽ യുഎഇയുടെ ധീരജവാന്മാർ മരണപ്പെട്ടു. അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ...
പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്. എത്ര കാലം കഴിഞ്ഞാലും ആ ഓർമ്മകൾ മനസിൽ നിന്ന് മായുകയുമില്ല. എന്നും വേദനയോടെ മനസിലുണ്ടാകും. അത്തരത്തിൽ ഇപ്പോൾ തന്റെ അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ നടി ഭാവന...
യുഎഇയിൽ ഹൈക്കിങ്ങിനിടെ സൂര്യതാപമേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർത്ഥി ഷോൺ ഡിസൂസയാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഹെക്കിങ്ങ് (മലനിരകളിൽ കാൽനടയാത്ര) നടത്തിയ ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും...
കണ്ണൂർ സ്വദേശി ഷാർജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു ജയൻ.
ഇന്നലെ ഷാർജ അൽ നഹ്‌ദയിലെ വീട്ടിൽ വെച്ച് ജയന്...