‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി ബാലികയ്ക്ക് ജീവന് നഷ്ടമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഖത്തര്‍. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥൈയ്ന ബിന്ത് അലി അല്‍ നുെഎമി മരിച്ച മിന്‍സ മറിയത്തിന്റെ...
ഇറാഖില്‍ ഷിയ നേതാവ് മുഖ്തദ അൽ സദർ രാജിവെച്ചതോടെ അഭ്യന്തര കലാപം അക്രമത്തിലെത്തി. രാജിവച്ചതിനൊപ്പം പാര്‍ട്ടി പിരിച്ചുവിട്ടെന്ന പ്രഖ്യാപനം അനുയായികളെ ചൊടുപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെയ്പ്പിലും റോക്കറ്റ് ആക്രമണത്തിലുമായി 23 പേര് കൊല്ലപ്പെട്ടു.
പ്രതിഷേധക്കാർ ഇറാഖിലെ...
ഉറക്കത്തിലെത്തിയ ദുരന്തം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിലെ അഞ്ചുപേരെ. ഇടുക്കി തൊടുപുഴ കുടയത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. 200 മീറ്റര്‍ ഉയരെനിന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഉരുൾപൊട്ടിയെത്തുമ്പോൾ സംഗമം മാളിയേക്കല്‍ കോളനിയിലെ സോമനും കുടുംബവും അപകടത്തില്‍പ്പെടുകയായിരുന്നു.
സോമന്,...
ബാത്ത് ടബ്ബില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ആഗസ്ത് 9 നാണ് ഷാര്‍ജയിലാണ് സംഭവം ഉണ്ടായത്. രണ്ടര വയസ്സുളള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടില്‍ വെച്ചായിരുന്നു അപകടം....
കഴിഞ്ഞ ദിവസം ദുബൈയില്‍ അന്തരിച്ച മര്‍കസ് അലുംനി യു.എ.ഇ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വി.എം അബ്ദുര്‍ റഹീം വെങ്കിടങ്ങിന് കണ്ണീരോടെ വിട. വിതുമ്പുന്ന ഹൃദയത്തോടെ പ്രവാസ ലോകം റഹീമിന്റെ ഭൗതിക ശരീരത്തിന് സോണാപൂരിൽ...
കഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു. വടക്കന്‍ എമിറേറ്റുകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ...