‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ അറുന്നൂറ് കടക്കുമെന്ന് സൂചന. 360 മരണങ്ങൾ ഇതിനകം സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകൾക്കാണ് പരുക്കേറ്റിട്ടുളളത്. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴായതിനാല്‍...
കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെൺകുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ്ണ് മരിച്ചത്. അംബികയുടെയും പരേതനായ കുമാരൻ നായരുടെയും മകളാണ് അഞ്ജു. മഞ്ചേശ്വരം ഗോവിന്ദ...
യുഎയിലുണ്ടായ മഴ ദിവസങ്ങൾക്ക് താത്കാലിക ശമനം. തിങ്കഴാഴ്ച മുതല്‍ ആരംഭിച്ച മഴയാണ് വിട്ടൊഴിഞ്ഞത്. ഇതിനിടെ റാസല്‍ഖൈമ ഉൾപ്പടെ മലയോര മേഖലയിലുണ്ടായ മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മഴവെളളം നിറഞ്ഞ കുഴിയില്‍ വീണ...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്കൂൾ വിദ്യാര്‍ത്ഥി ആസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച് മരിച്ച് ദിവസങ്ങൾ പിന്നിടുംമുമ്പ് സമാന സാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടേയും മരണം. തിരുവനന്തപുരം പാറശ്ശാല സ്വദേശിയും ബിഎസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍...
സങ്കല്‍പ്പ കഥകളെ തോല്‍പ്പിക്കുന്ന വളര്‍ച്ചയാണ് ശാസ്ത്രം നേടുന്നത്. ഇനി മരണമില്ലാത്ത മനുഷ്യന്‍ എന്നത് വെറും ഭാവന മാത്രമല്ലെന്നും ശാസ്ത്രം മരണത്തെ തോല്‍പ്പിക്കുന്ന കണ്ടുപിടുത്തത്തിന് തൊട്ടടുത്തെത്തിയെന്നും ദുബായില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഫോറത്തില്‍ ഭാവി ചിന്തകനായ...
ഖത്തറില്‍ സ്കൂൾ ബസ്സിനുളളില്‍ മരിച്ച മിന്‍സ മറിയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പുലര്‍ച്ചെയുളള ഖത്തര്‍ എയര്‍വേയസിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. . പിതാവ് അഭിലാഷിന്‍റെ നാടായ കോട്ടയം ചിങ്ങവനത്താണ് സംസ്കാരം നടക്കുക. അഭിലാഷിനൊപ്പം...