‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആധുനിക സൗദിയുടെ തുടക്കം ഓര്‍മ്മപ്പെടുത്ത രാജ്യത്ത് സ്ഥാപക ദിനാഘോഷങ്ങൾ. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സൗദിയുടെ തലസ്ഥാനമായ റിയാദിലെ ദിരിയ്യയിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്.
സ്ഥാപനക ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 22ന് രാജ്യത്ത് പൊതു...
ഫെബ്രുവരി 14 പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്‍റെ ഉത്തരവ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്നും മൃഗങ്ങളോടുളള അനുകമ്പ വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ്...
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രവാസ നാടുകളിലും ആഘോഷങ്ങൾ. ഇന്ത്യന്‍ എംബസികളുടേയും വിവിധ പ്രവാസ സംഘടനകളുടേയും അഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.
യുഎഇയില്‍ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ...
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനൊപ്പം ദേശീയ ദിനവും ആഘോഷിക്കുകയാണ് ഖത്തര്‍. ദേശീയ ദിനാഘോഷത്തിനുളള ഒരുക്കങ്ങൾ ഖത്തറില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം...
അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍. ഡിസംബര്‍ 16, 17 തീയതികൾ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍- പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍. 16, 17 തീയതികള്‍ പൊതു അവധി ദിനങ്ങളായതിനാല്‍...