‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൌദിയിൽ പെരുന്നാള്‍ നമസ്കാരത്തിന് പളളികളിലും ഈദ് ഗാഹുകളിലും ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നിർദേശം. സുര്യോദയത്തിന് പതിനഞ്ച് മിനുട്ടിന് ശേഷം പെരുന്നാൾ നമസ്കാരം നടത്താനുളള സൌകര്യങ്ങളാണ് ഒരുക്കേണ്ടത്. ഇസ്ലാമിക...
അറബ് മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകളുമായി ഭരണാധികാരികൾ. അമ്മമാർ സ്നേഹത്തിന്റെയും ശക്തിയുടെയും പ്രചോദനത്തിൻ്റെയും അചഞ്ചലമായ ഉറവിടം" എന്ന് പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ ആശംസ. തൻ്റെ മാതാവും രാഷ്ട്ര...
അന്താരാഷ്ട്ര സന്തോഷദിനം പ്രമാണിച്ച് റാസൽ ഖൈമയിൽ ഫൈനുകളില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ഇളവ് . മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍...
യുവജനങ്ങൾക്ക് സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ . എമിറാത്തി ശിശുദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ചാണ് ശൈഖ് മുഹമ്മദിൻ്റെ ട്വീറ്റ്. യുഎഇ യുടെ നേട്ടങ്ങളും...
മാർച്ച് 15 ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ. മുസ്‌ലിം വിശ്വാസികൾക്കെതിരായി വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടുന്നതിൻ്റെ ഭാഗമായാണ് ദിനാചരണമെന്ന് യു.എൻ വ്യക്തമാക്കി. 2022ൽ...
സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ച് അൽ നാസറിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബുധനാഴ്ച ടീമംഗങ്ങൾക്കും ഒഫീഷ്യലുകൾക്കും ഒപ്പമായിരുന്നു ആഘോഷം. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ആഘോഷങ്ങളിൽ അണിചേരുന്ന വീഡിയോയും താരം...