‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരസാന്നിധ്യമാണ് നടി ഉർവശി. ഉർവശിയുടെ സിനിമകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്നവയാണ്. ഇപ്പോൾ മകൾ കുഞ്ഞാറ്റ എന്നുവിളിക്കുന്ന തേജ ലക്ഷ്മിക്കും മകൻ ഇഷാൻ പ്രജാപതിക്കുമൊപ്പമുള്ള...
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. നടി എന്നതിലുപരി വ്യക്തിപ്രഭാവം കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരം ഹോളിവുഡിലും ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ മകൾ മാൾട്ടി മേരിയുടെ രണ്ടാം പിറന്നാൾ...
മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരസാന്നിധ്യമാണ് നടി ഉർവശി. ഉർവശിയുടെ സിനിമകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്നവയാണ്. ഇപ്പോൾ മകൾ കുഞ്ഞാറ്റക്കൊപ്പമുള്ള ഉർവശിയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്....
തന്റെ പിതാവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരളത്തിലെ ജനങ്ങൾ നൽകുന്ന യാത്രാമൊഴിയെന്ന് ഉമ്മൻ ചാണ്ടിയുടെ ഇളയമകൾ അച്ചു ഉമ്മൻ. ജനങ്ങൾക്കിടയിൽ മാത്രമാണ് അദ്ദേഹം ജീവിച്ചതെന്നും അദ്ദേഹത്തെ നെഞ്ചിലേറ്റിയ മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ലെന്നും...
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ് മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതയായി. ഷെയ്ഖ് മന...
മതം ഏതായാലും പിതാവിൽ നിന്ന് വിവാഹ ധനസഹായം ലഭിക്കാൻ പെൺമക്കൾക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് അനിൽ.കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻബെഞ്ച്.
പാലക്കാട് കുടുംബകോടതി വിവാഹച്ചെലവിനായി നൽകാൻ പിതാവിനോട് നിർദ്ദേശിച്ച തുക...