‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: daughter

spot_imgspot_img

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നുമാണ് ചിത്ര മകൾ നന്ദനയുടെ പിറന്നാൾ...

‘ഞങ്ങളുടെ പ്രാർത്ഥനകളുടെ ഉത്തരം’; മകളുടെ പേര് വെളിപ്പെടുത്തി രൺവീറും ദീപികയും

മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ രൺവീർ സിങും ദീപിക പദുക്കോണും. "ദുവ പദുക്കോൺ സിങ്' എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് ദുവയെന്നും ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രാർത്ഥന...

‘അവളെ കണ്ട നിമിഷം സമയം പോലും നിശ്ചലമായി’; നീണ്ട ഇടവേളയ്ക്ക് ശേഷം മകളെ കണ്ട് വികാരഭരിതനായി മുഹമ്മദ് ഷമി

വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മകളെ കണ്ട സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മകൾ ഐറയെ കണ്ട നിമിഷം സമയം പോലും നിലച്ചുപോയെന്നും അവളോടുള്ള തൻ്റെ സ്നേഹം വാക്കുകൾക്ക്...

‘ഞാൻ ഇപ്പോൾ അന്യനായി, ഇനി ഞാൻ വരില്ല, നന്നായി പഠിക്കണം’; മകളോട് നിറകണ്ണുകളോടെ ബാല

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രം​ഗത്ത് എത്തിയിരുന്നു. അമൃതയ്ക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നുമായിരുന്നു മകൾ വ്യക്തമാക്കിയത്. ഇപ്പോൾ മകളുടെ ആരോപണത്തിൽ മറുപടി നൽകിയിരിക്കുകയാണ്...

‘അച്ഛനെ സ്നേഹിക്കാന്‍ ഒരു കാരണം പോലുമില്ല, അമ്മയെ അത്രയും ഉപദ്രവിച്ചിട്ടുണ്ട്’; ബാലയ്‌ക്കെതിരെ തുറന്നടിച്ച് മകള്‍

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രം​ഗത്ത്. അമൃതയ്ക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നും മകൾ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന അച്‌ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും...

‘ആടുജീവിതമാണ് മകൾ അലംകൃത കാണാൻ പോകുന്ന തന്റെ ആദ്യ സിനിമ’; വെളിപ്പെടുത്തി പൃഥ്വിരാജ്

ആടുജീവിതമാകും മകൾ അലംകൃത കാണാൻ പോകുന്ന തന്റെ ആദ്യ സിനിമയെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. തൻ്റെ ഒരു സിനിമ പോലും മകളെ ഇതുവരെ കാണിച്ചിട്ടില്ലെന്ന് പറയുന്ന താരം അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. സ്ക്രീനിൽ അവൾ...