‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഈ വർഷം ഇതുവരെ 260 തൊഴിൽ തട്ടിപ്പുകൾ രജിസ്റ്റർ ചെയ്തതായി ഷാർജ പൊലീസ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനും നിരവധി പേരെ അറസ്റ്റ് ചെയ്യാനും വൻതുക കണ്ടെടുക്കാനും കഴിഞ്ഞെന്നും റിപ്പോർട്ട്.
പണം കൈപ്പറ്റി റിക്രൂട്ട്മെൻ്റ്...
സൈബർ തട്ടിപ്പിൽ കുടുങ്ങിയ മലയാളി പ്രവാസി ദമ്പതികൾക്ക് നഷ്ടമായത് മുന്നേകാൽ ലക്ഷം രൂപ. അബുദാബിയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് പണം...
ലോക സുരക്ഷിത ഇൻ്റർനെറ്റ് ദിനത്തോടനുബന്ധിച്ച് പ്രത്യേക കാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെ കുട്ടികൾക്ക് സൈബർ ഭീഷണിയെ കുറിച്ച് ബന്ധപ്പെട്ട പരാതികൾ അധികാരികൾക്ക് എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് കാമ്പയിനിൽ വ്യക്തമാക്കുന്നു.
രക്ഷിതാക്കൾക്കും കുട്ടികൾക്കും സൈബർ...
സൈബർ ലോകത്തേയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലേയും കുതിപ്പിനൊപ്പം വികസമുന്നേറ്റത്തിനുളള തയ്യാറെടുപ്പിലാണ് യുഎഇ എന്ന് സൈബർ സുരക്ഷാ കൗൺസിൽ നേതാവ് മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ സംഘടിപ്പിച്ച...
ഓൺലൈൻ വഴി അപകീർത്തിപ്പെടുത്തുകയൊ അസഭ്യം പറയുകയൊ ചെയ്യുന്നതിന് ശിക്ഷ കർശനമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. അമ്പതിനായിരും ദിർഹം വരെ പിഴയും ജയിൽ ശിക്ഷയുമാണ് ലഭ്യമാവുകയെന്നും മുന്നറിയിപ്പ്. വിവര ശൃംഖല,...
സൈബർ ആക്രമണങ്ങളിൽനിന്ന് സുരക്ഷ ഉറപ്പാക്കാൻ ഇൻസുറൻസ് പരിരക്ഷയുമായി യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ ഇത്തിസാലാത്ത്. 44,000 ദിർഹം വരെ വാർഷിക കവറേജുള്ള നാണ് വ്യത്യസ്ത ഇൻഷുറൻസ് പാക്കേജുകളാണ് ഇത്തിസലാത്ത് ഈസി ഇൻഷുറൻസ്...