‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. ഇന്ന് പുലർച്ചെ ബറോഡയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അവശതകളെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. എത്രയൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറഞ്ഞാലും ഒരുപക്ഷേ ഭാഗ്യനിർഭാഗ്യങ്ങളാണ് കരിയർ തീരുമാനിക്കുന്നത്. കഴിവുണ്ടായിട്ടും എങ്ങുമെത്താതെ, കളിക്കളത്തിന് മുമ്പിൽ നിരാശരായി നിന്ന എത്രയോ താരങ്ങളുടെ കണ്ണീരിന് സാക്ഷ്യം വഹിച്ചതാണ് ക്രിക്കറ്റ്...
ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ആദ്യ മലയാളി താരമെന്ന നേട്ടം തന്റെ പേരിൽ എഴുതിച്ചേർത്തയാൾ, നിർണായകമായ പല മുഹൂർത്തങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി വിജയത്തിന് ചുക്കാൻ പിടിച്ചയാൾ, കളത്തിലെ പ്രകടനങ്ങൾകൊണ്ട് കയ്യടികളും അതേസമയം പഴികളും ഏറ്റുവാങ്ങിയയാൾ......
കരിയറിൽ ഒരിക്കലും പദവികൾക്കും റെക്കോർഡുകൾക്കും പിന്നാലെ പോയിട്ടില്ല. സീനിയർ താരമെന്ന ആഹംഭാവം ലെവലേശമില്ല. ക്രിക്കറ്റിനോടുള്ള സമീപനത്തിൽപോലും അന്നും ഇന്നും അണുവിട മാറ്റമില്ല. എന്തിന് ഹെയർ സ്റ്റൈൽ പോലും ക്രിക്കറ്റിന് യോജിച്ചവിധം. ടീമിന് വേണ്ടി...
13-ാം വയസിൽ കേരള അണ്ടർ 16 ടീമിൽ.. 20-ാം വയസിൽ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റൻ.. 26-ാം വയസിൽ ഒരു ഐപിഎൽ ടീമിന്റെ നായകൻ.. അങ്ങനെ ഒരുപിടി അത്ഭുതങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും സമ്മാനിച്ച്...
ഇന്ത്യയുടെ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര...