‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുകയില ഉൽപന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഒഴിവാക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍. പുകയില ഉൽപന്നങ്ങള് ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് തന്റെ പിതാവ് പറഞ്ഞിരുന്നു. ഇക്കാരണത്താലാണ് അത്തരം പരസ്യങ്ങള്‍ ഒഴിവാക്കിയത്. ഇന്ത്യന്‍...
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ ആദരിച്ച് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡിന് തിങ്കളാഴ്ച പ്രത്യേക ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡ് എന്ന് പുനർനാമകരണം ചെയ്തു. സച്ചിൻ്റെ...
ഐപിഎൽ ക്രിക്കറ്റ് സീസൺ പതിനാറിന് ഇന്ന് തുടക്കം. രണ്ടുമാസം നീളുന്ന ആവേശപ്പൂരമാണ് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം....
ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യ ലോകകപ്പ് ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു...
തിരുവനന്തപുരത്ത് നടന്ന കാര്യവട്ടം ഏകദിനത്തില്‍ കാണികൾ കുറയാൻ കാരണം മന്ത്രിയുടെ നെഗറ്റീവ് കമൻ്റാണെന്ന് വീണ്ടും ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് രംഗത്ത്. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണമെന്നാണ്...
അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. . രോഹിത് ശര്‍മ, വിരാട്...