‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: cricket

spot_imgspot_img

300 അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്ന ആദ്യ ക്രിക്കറ്റ് വേദി; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ട്

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് യുഎഇയിലെ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ട്. 250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദിയായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞ...

ഐസിസി അവാർഡ് സ്വന്തമാക്കി യുഎഇ വനിതാ ക്രിക്കറ്റ് ടീം; ടീമിലെ നിറസാന്നിധ്യമായി ഇന്ത്യക്കാർ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുരസ്‌കാരം സ്വന്തമാക്കി യുഎഇ വനിതാ ക്രിക്കറ്റ് ടീം. ഐസിസി അസോസിയേറ്റ് അംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വനിതാ ടീമിനുള്ള അവാർഡാണ് യുഎഇ നേടിയത്. മലേഷ്യയിൽ നടന്ന ടി20...

‘സഞ്ജുവിന് പ്രായമായി, അടുത്ത ലോകകപ്പ് കളിക്കാൻ സാധ്യതയില്ല’; കണ്ടെത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

സഞ്ജു സാംസൺ 2026-ലെ ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെന്ന കണ്ടെത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. യുവതാരങ്ങൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് അവസരം കാത്തിരിക്കുന്നതിനാൽ 'പ്രായമായ' സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ്...

‘ഏകദിനത്തിലും ടെസ്റ്റിലും കുറച്ചുകാലം തുടരാനാണ് തീരുമാനം’; വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് രോഹിത് ശർമ

ടി20 ലോകകപ്പ് ജയത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു ക്യാപ്റ്റൻ രോ​ഹിത് ശർമ. ഇതിനുപിന്നാലെ മറ്റ് ഫോർമാറ്റുകളിൽ നിന്നുള്ള താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അവയോട്...

ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിന് ലഭിച്ച 125 കോടിയുടെ പങ്ക് ആർക്കൊക്കെ? താരങ്ങൾക്ക് എത്ര വീതം ലഭിക്കുമെന്ന് അറിയേണ്ടേ?

ടി20 ലോകകപ്പ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ടീമിന് 125 കോടി രൂപ ബിസിസിഐ പ്രതിഫലം നൽകിയിരുന്നു. ഇതിനുപിന്നാലെ ഈ തുകയുടെ പങ്ക് ലഭിക്കുന്നത് ആർക്കൊക്കെയാണെന്നും കളത്തിലിറങ്ങാതിരുന്ന സഞ്ജു സാംസൺ ഉൾപ്പെടെയുള്ള...

ടി20 ഫൈനൽ ഇന്ന്; കളി കാണാൻ ദുബായിൽ ബിഗ് സ്ക്രീനുകൾ

ടി20 ലോകകപ്പിൻ്റെ ആവേശം നഷ്ടമാകാതിരിക്കാൻ ബിഗ് സ്ക്രീൻ പ്രദർശനങ്ങളുമായി ദുബായ്.റോക്സി സിനിമാസിൽ ഉൾപ്പെടെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിലാണ് ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കിയിട്ടുള്ളത്. 17 വർഷത്തിന് ശേഷം ഒരിക്കൽ കൂടി ടീം ഇന്ത്യ...