‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ ട്വൻ്റി 20 പരമ്പരയിലെ തകർപ്പൻ സെഞ്ചുറിയോടെ സ്റ്റാറായി നിൽക്കുകയാണ് സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ ടി20-യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡും ഈ മത്സരത്തോടെ സഞ്ജു നേടിയെടുത്തു....
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ്ങിൽ കുതിച്ചുകയറ്റവുമായി ഇന്ത്യൻ താരങ്ങൾ. മികച്ച ബൗളിങ്ങിലൂടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെതന്നെ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബുംറയുടെ...
ഇന്ത്യയ്ക്കായി വീണ്ടും പാഡണിയാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഈ വർഷം തുടക്കമിടുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗിലാണ് (ഐഎംഎൽ) ആരാധകരെ ഒരിക്കൽ കൂടി വിസ്‌മയിപ്പിക്കാൻ സച്ചിൻ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും ആരാധകർക്ക്...
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് യുഎഇയിലെ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ട്. 250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ആദ്യത്തെ വേദിയായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം കഴിഞ്ഞ...
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പുരസ്കാരം സ്വന്തമാക്കി യുഎഇ വനിതാ ക്രിക്കറ്റ് ടീം. ഐസിസി അസോസിയേറ്റ് അംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വനിതാ ടീമിനുള്ള അവാർഡാണ് യുഎഇ നേടിയത്. മലേഷ്യയിൽ നടന്ന ടി20...
സഞ്ജു സാംസൺ 2026-ലെ ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലെന്ന കണ്ടെത്തലുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര. യുവതാരങ്ങൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് അവസരം കാത്തിരിക്കുന്നതിനാൽ 'പ്രായമായ' സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത കുറവാണെന്നാണ്...