‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Covid

spot_imgspot_img

യുഎഇയില്‍ നൂറ് ശതമാനം വാക്സിനേഷന്‍; കോവിഡിനെതിരേ പുതിയ നാ‍ഴികക്കല്ല്

നൂറ് ശതമാനം കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ലക്ഷ്യം കൈവരിച്ച് യുഎഇ. യോഗ്യരായ നൂറ് ശതമാനം ആളുകൾക്കും രണ്ട് ഡോസ് പൂര്‍ത്തിയാക്കിയതോടെ യുഎഇ ചരിത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. വാക്സനേഷന്‍ പരിധിയിലുളള എല്ലാവര്‍ക്കും രണ്ട് ഡോസ്...

11 രാജ്യങ്ങളില്‍ കുരങ്ങുപനി; അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍നിന്ന് ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു. വ്യവസ്ഥകൾ പാലിക്കുന്നവർക്കും ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നൽകും. ഇതുവരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർ, 65 വയസ്സിൽ താഴെയുള്ളവർ, അംഗീകൃത...

ആദ്യ കോവിഡ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഉത്തര കൊറിയ

ഉത്തരകൊറിയ ആദ്യമായി ഒരു കൊവിഡ് കേസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനമാണ് സ്ഥിരീകരിച്ചത്. ഇതോടെ കിം ജോങ് ഉൻ രാജ്യം മുഴുവൻ ലോക്ഡൗണിൽ ആണെന്ന് പ്രഖ്യാപിച്ചു. ഉത്തര കൊറിയയുടെ...

യുഎഇയില്‍ കോവിഡ് മരണങ്ങളില്ലാത്ത രണ്ടുമാസം

രണ്ട് മാസത്തിനിടെ യുഎഇയിൽ കോവിഡ്-19 മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. പുതിയ കേസുകൾ വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. പി‌സി‌ആർ പരിശോധനയും വാക്സിനേഷൻ ഡ്രൈവുകളും പോലെയുള്ള മുൻകരുതൽ നടപടികളില്‍ ശക്തമായി തുടരുന്നതായും...

ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു

*ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു* ചൈനയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ ഹാങ്‌ഷൗവിൽ സെപ്റ്റംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. ചൈനയിലെ ഏറ്റവും7 വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപം സ്ഥിതി...