‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Covid

spot_imgspot_img

മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കി കേന്ദ്രം

കോവിഡിന്‍റെ വകഭേതം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കിന്‍റെ വാക്സിൻ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയായിരിക്കും വിതരണം ചെയ്യുക. നേരത്തെ നേസല്‍...

ജാഗ്രതയോടെ കേരളം : കരുതൽ കൊവിഡ് വാക്സിൻ നടപടികൾ ശക്തം

രാജ്യത്ത് കൊവിഡ് പുതിയ വകഭേദമായ ബിഎഫ് 7 സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ കേരളം. പത്ത് മാസത്തെ ഇടവേളയ്ക്കൊടുവിലാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളിൽ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ...

മാസ്ക് നിർബന്ധം; ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ

പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പടെ വ്യവസ്ഥകള്‍ അടങ്ങിയതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. എന്നാൽ, ലോകായുക്ത, സർവകലാശാല...

കോവിഡ് 19: പുതിയ പ്രഖ്യാപനം വൈകിട്ടെന്ന് യുഎഇ; ഇളവുകൾ ഉണ്ടാകുമൊ?

കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് യുഎഇ സര്‍ക്കാറിന്‍റെ പ്രത്യക മാധ്യമ സമ്മേളനം തിങ്ക‍ളാ‍ഴ്ച വൈകിട്ട്. അധികം വിശദീകരണമില്ലാതെ പുതിയ സാഹചര്യങ്ങളും കണക്കുകളും സുപ്രധാനമാറ്റങ്ങളും പ്രഖ്യാപിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി...

ഭീഷണിയായി കോവിഡിന്‍റെ പുതിയ വകഭേദം. യുകെയില്‍ പടരുന്നത് ബിഎ.4.6 വൈറസ്

ലോകത്തെ ഭീഷണിപ്പെടുത്തി കൊവിഡിന്‍റെ പുതിയ വകഭേദം. യുകെയില്‍ പടര്‍ന്നു പിടിക്കുന്നത് കൊവിഡ് ഒമികോണ്‍ വിഭാഗത്തില്‍പ്പെട്ട പുതിയ വൈറസ്. ബിഎ.4.6 എന്നാണ് പുതിയ വകഭേദത്തിന്‍റെ പേര്. യുകെ ആരോഗ്യ വിഭാഗം പുതിയ വൈറസ് പിടിപെട്ടവരുടെ...

കുട്ടികളിലെ കോവിഡ് സുരക്ഷ: രക്ഷിതാക്കൾ ഒപ്പിടണമെന്ന് നിബന്ധന

കുട്ടികൾക്ക് കോവിഡ് വൈറസ് പിടിപെടുകയോ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്‌താൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കോവിഡ് -19 ഡിക്ലറേഷൻ ഫോമിൽ രക്ഷിതാക്കൾ ഒപ്പിട ണമെന്ന്് ഷാര്‍ജയിലെ സ്കൂളുകൾ. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ റെഗുലേറ്ററായ...