‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Covid

spot_imgspot_img

കോവിഡ് ടെസ്റ്റ്‌, എയർപോർട്ടിലെ യാത്രക്കാർക്ക് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം 

വിമാനത്താവളത്തിലെ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈയിടെയായി ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം...

കൊവിഡ് വ്യാപനം; ആശുപത്രികളിൽ എത്തുന്നവർ കൃത്യമായി മാസ്‌ക് ധരിക്കണം

സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തിൽ യോഗങ്ങൾ...

കോവിഡ്, ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന

കോവിഡ് 19 മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചു. സംഘടന തലവൻ ടെഡ്രോസ് അദാനോം ഗീബർസിയുസസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നത്. 2020 ജനുവരി...

കോവിഡ് വർദ്ധനവിൽ യോഗം വിളിച്ച് പ്രധാനമന്ത്രി; ആശുപത്രികളിൽ മാസ്ക് വേണമെന്ന് കേരളം

ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി യോഗം വിളിച്ചു. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ,...

ആഘോഷങ്ങളില്‍ പകര്‍ച്ചവ്യാധി ജാഗ്രത വേണമെന്ന നിര്‍ദ്ദേശവുമായി ഡോക്ടര്‍മാര്‍

പുതുവത്സരാഘോഷങ്ങൾക്ക് തയ്യാറെടുപ്പുമായി യുഎഇ. അതേസമയം കൊവിഡ് ഉൾപ്പടെ പകര്‍ച്ചവ്യാധി രോ​ഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന നിർദേശവുമായി യുഎഇയിലെ ഡോക്ടർമാർ രംഗത്തെത്തി. ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനായാണ് ഡോക്ടർമാരുടെ നിര്‍ദ്ദേശം. രോ​ഗലക്ഷണങ്ങളുള്ളവർ ആഘോഷങ്ങളുടെ ഭാഗമാകാതെ മാറിനില്‍ക്കാന്‍...

രാജ്യത്ത് നാളെ കൊവിഡ് മോക്ക്ഡ്രിൽ

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുടനീളം നാളെ മോക്ക് ഡ്രിൽ നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. കൊവിഡ് കേസുകൾ വർധിച്ചാൽ അതിനെ...