‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജീവനക്കാർക്ക് ശമ്പളം നൽകാനില്ലാത്തതിനാൽ ദുബായ് ഹെൽത്ത് കെയർ സെന്ററിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. ഡോക്‌ടർമാരും നഴ്‌സുമാരും കടക്കാരും ഉൾപ്പെടെയുള്ളവർക്ക് നൽകാൻ പണമില്ലാത്തതിനേത്തുടർന്നാണ് കോടതി ഹെൽത്ത് കെയർ ഫെസിലിറ്റിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
ക്ലിനിക്കിലെ...
യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ തിരിച്ചടി നേരിട്ട് നടൻ സിദ്ദിഖ്. സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന...
നടിയുടെ പരാതിയേത്തുടർന്ന് പൊലീസ് കേസെടുത്ത മുകേഷ് എം.എൽ.എയ്ക്ക് താത്കാലിക ആശ്വാസം. അഞ്ച് ദിവസത്തേയ്ക്ക് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. മുകേഷ് നല്കിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
സെപ്റ്റംബർ 3...
ദുബായിൽ ഈ വർഷമുണ്ടായ 80 ശതമാനത്തിലധികം വാണിജ്യ തർക്കങ്ങൾക്കും അതിവേഗം പരിഹാരം കാണാനായതായി റിപ്പോർട്ട്. ഓരോ കേസും ശരാശരി 13 ദിവസൾക്കകം തീർപ്പാക്കാനായെന്ന് ദുബായ് കോടതികളിലെ തർക്ക പരിഹാര കേന്ദ്രത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ...
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാ...
ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളിൽ മാറ്റം വരുത്തി കുവൈത്ത്. ഇത്തരക്കാർക്ക് തടവിന് പകരം നിർബന്ധിത സാമൂഹികസേവനം നൽകാനാണ് നീതിന്യായ മന്ത്രാലയം തീരുമാനിച്ചത്. 2 മാസത്തിൽ കൂടാത്ത തടവിന് വിധിക്കപ്പെട്ടവർക്കാണ് സാമൂഹിക സേവനം നിർദേശിക്കുക....