‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികമായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് സാധാരണയായി വാർത്താസമ്മേളനങ്ങളിൽ...
ലൈംഗികാതിക്രമ പരാതികൾ ഉയരുന്നതിനിടെ നടൻ ജയസൂര്യയ്ക്ക് ജന്‍മദിനം. എന്നാൽ പതിവ് തിളക്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് പിറന്നാൾ ദിനം കടന്നുപോകുന്നത്. നിരവധി ആരാധകർ ഹൃദയത്തിലേറ്റിയ താരത്തിനെതിരേ പീഡന പരാതി ഉയർന്നതോടെ ആശംസകൾ അറിയിക്കുന്നവരുടെ എണ്ണവും...
സംഗീത സംവിധായകൻ രമേശ് നാരായണനുമായ ബന്ധപ്പട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തന്നെ പിന്തുണച്ചതിനും കൂടെ നിന്നതിനും നന്ദി, പക്ഷെ ആ പിന്തുണ ഒരിക്കലും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുതെന്ന്...
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. ഇപ്പോൾ വിഷയത്തിൽ ഹാസ്യരൂപേണ പ്രതിഷേധിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ. താരത്തിന്റെ വാക്കുകൾ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ...
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിനിടെയുള്ള ബംഗളൂരു താരം വിരാട് കോലിയുടെ പുറത്താകൽ ക്രിക്കറ്റ് ലോകത്ത് വളരെ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. പുറത്തായപ്പോൾ ഗ്രൗണ്ടിൽ രോഷപ്രകടനം നടത്തിയ കോലി അംപയറിനോട്...
ഇന്ത്യയെ ഓസ്കാറിന്റെ നെറുകയിൽ എത്തിച്ച ബോളിവുഡ് സിനിമയാണ് ' സ്ലം ഡോഗ് മില്യണയർ'. എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കാർ പുരസ്‌കാരം കരസ്തമാക്കി ഇന്ത്യൻ സിനിമാ മേഖലയുടെ യശസ്സ് ഉയർത്തിയത് ഈ ചിത്രത്തിലൂടെയാണ്. ആരാധകർ...