‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന് സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ അടുത്ത കോൺഗ്രസ് അധ്യക്ഷൻ ആകട്ടെയെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാക്കളെ സോണിയ ഗാന്ധി നിലപാട് അറിയിച്ചു. അധ്യക്ഷ...
പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയിൽ നിന്ന് മാർഗരറ്റ് ആൽവയും എൻ ഡി എയിൽ നിന്ന് ജഗദീപ് ധന്കറും മത്സരിക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും 788 അംഗങ്ങളാണ് വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ടവർക്കും വോട്ട്...
ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ വ്യാപക ക്യാംപെയിനുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ക്യാംപെയിന്‍.രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്...
രാജ്യത്ത് ഉയരുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനം. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും ധാരണയുണ്ട്....
സർഗ്ഗാത്മകവുമായ വൈദഗ്ധ്യവുമായി പ്രയത്നങ്ങൾകൊണ്ട് പ്രാദേശികമായും ആഗോള തലത്തിലും മാധ്യമ രംഗത്ത് മുന്നേറാൻ യുഎഇയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തല്‍.
നവംബറില്‍ അബുദാബിയില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി സാംസ്കാരിക യുവജന മന്ത്രി നൗറ ബിന്റ് മുഹമ്മദ്...
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെ എതിർത്ത് കോൺഗ്രസ് രംഗത്ത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കോൺഗ്രസ് നേതാവ് എ എ ഷുക്കൂറും പ്രതികരിച്ചു....