‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഏതാനും സമയം മാത്രം ബാക്കി.എഐസിസിയിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. 200 വോട്ടർമാർക്ക് ഒരു ബൂത്ത് വീതം ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ആകെ 36 പോളിംഗ് സ്റ്റേഷനുകളിലായി...
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കോൺഗ്രസ്. പാർട്ടിയിൽ നിന്ന് സസ്പെൻഷൻ അടക്കം പരിഗണനയിൽ.എൽദോസിനെ ഫോണിൽ ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടിയെടുക്കുക. കൂടാതെ, വിഷയവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം...
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാൻ തയാറാണെന്ന് അശോക് ഗെഹ്ലോട്ട്. രാജസ്ഥാന് മുഖ്യമന്ത്രിയായി താന്‍ തുടരാമെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഗെഹ്ലോട്ട് തീരുമാനം അറിയിച്ചു. രാജിഭീഷണി മുഴക്കിയെത്തിയ എംഎല്‍എമാരുടെ...
രാജസ്ഥാനിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകിയേക്കും. എംഎൽഎമാർ രാജി ഭീഷണി മുഴക്കിയത് ഗെഹ്ലോട്ടിൻ്റെ പദ്ധതിപ്രകാരമന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകിട്ട് നിയമസഭാ കക്ഷി യോഗം വിളിച്ചത് ഗെലോട്ടിനെ ചൊടിപ്പിച്ചതാണ് കാരണം. മുഖ്യമന്ത്രിയാകുമെന്ന് സച്ചിൻ പൈലറ്റ്...
കോൺഗ്രസ് പാർട്ടിയെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കായപ്പോഴേക്കും ഗോവയിൽ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞിട്ടുണ്ട്. ഗോവയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യക്തമായിരിക്കുന്നത്....
എഐസിസി സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് സ്ഥാനാർഥി വന്നാൽ അയാൾക്കെതിരെ മത്സരിച്ചേക്കുമെന്ന് ശശി തരൂർ എംപി. ജി 23 സംഘത്തിന്റെ പ്രതിനിധിയായാണ് മത്സരിക്കുക. ഹൈക്കമാൻഡ് പ്രതിനിധിയുടെ ജയം ഉറപ്പാണെങ്കിലും കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളും...