‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കോണ്‍ഗ്രസ് കർണാടക പൊലീസില്‍ പരാതി നല്കി . കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തു എന്നാരോപിച്ചാണ് പരാതി. കോണ്‍ഗ്രസിനെ ആപമാനിക്കുക എന്ന ദുരുദ്ദേശ്യമാണ് പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ഉള്ളതെന്ന് പരാതിയില്‍ പറയുന്നു. കർണാടകയിലെ...
കര്‍ണാടക കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ബജ്രംഗ്ദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
ചൊവ്വാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനമുള്ളത്. ശത്രുതയും വെറുപ്പും ഉത്പാദിപ്പിക്കുന്ന ഇത്തരം...
കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടത്തുക. മേയ് 10നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് 13നാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു....
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗിക വസതി ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും. എന്നാൽ സുരക്ഷ കുറയ്ക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി...
സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നും രാഹുൽഗാന്ധിയ്ക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്രയിലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുവെയാണ് പരാമർശം. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ...
നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻപ് കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാൻ ശിവൻകുട്ടി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ...