‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Congress

spot_imgspot_img

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ. കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കെപിസിസി അധ്യക്ഷൻ...

കേരള ഉപതിരഞ്ഞെടുപ്പ്; പ്രചാരണം ആരംഭിച്ച് യുഡിഎഫ്

കേരളത്തിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥികളെയും യുഡിഎഫ് പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ പിൻ​ഗാമിയായി പ്രിയങ്ക ​ഗാന്ധി...

റെയിൽവേ ജോലി രാജിവെച്ച് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും; രാജി കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി

ഗുസ്‌തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും ജോലി രാജിവെച്ചതെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ...

‘തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ല, തൃശൂരിലേയ്ക്ക് പോകേണ്ട കാര്യമില്ലായിരുന്നു’; തുറന്നുപറഞ്ഞ് കെ. മുരളീധരൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് തനിക്കിപ്പോൾ ഇല്ലെന്നും തൃശൂരിൽ മത്സരിക്കാൻ പോകേണ്ട കാര്യമില്ലായിരുന്നു എന്നുമാണ് മുരളീധരൻ...

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പെടെ കോൺ​ഗ്രസിന് ലീഡ്; കണ്ണൂരിന്റെ ചെങ്കോട്ട തകർത്ത് സുധാകരൻ

കണ്ണൂരിന്റെ ചെങ്കോട്ട തകർത്ത് വിജയമുറപ്പിച്ച് കെ.സുധാകരൻ. ജില്ലയിൽ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത് മുതൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണ് കണ്ണൂർ. എന്നാൽ വോട്ടെണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തിലെ ലീഡൊഴിച്ചാൽ കണ്ണൂരിൽ സുധാകരൻ കുതിച്ചുയരുകയായിരുന്നു. ആദ്യ റൗണ്ടിൽ...

അനിൽ ആന്റെണിയും പത്മജയും ബിജെപിയിലേക്ക് പോയത് വിഷമിപ്പിച്ചു: തന്റെ മക്കൾ ബിജെപിലേക്ക് പോവില്ലെന്ന് മറിയാമ്മ ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം വന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ. വീട്ടിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മൻ മാത്രം മതിയെന്ന് ഉമ്മൻ ചാണ്ടി...