‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യൻ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലിദ്വീപ് സ്വദേശിയായ 14-കാരൻ മരിച്ചെന്ന് പരാതി. സംഭവത്തിൽ പ്രസിഡന്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യ നൽകിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്...
നവ കേരള സദസിന് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിന് വേണ്ടി എൽ പി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി വിദ്യാർത്ഥി സംഘടനായ എംഎസ്എഫ് രംഗത്ത്.തലശേരി ചെമ്പാട് എൽ പി...
സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. തന്നോട് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ തോളിൽ പിടിച്ചുവെന്നും കാണിച്ചാണ് മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്.
ഇന്നലെ സുരേഷ് ഗോപി കോഴിക്കോട്...
സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനത്തുകയായ 25 കോടി ടിക്കറ്റ് ഉടമയ്ക്ക് നൽകരുതെന്നും ആവശ്യപ്പെട്ട് പരാതി നൽകി തമിഴ്നാട് സ്വദേശി. ബിന്ദു ചാരിറ്റബിൾ ട്രസ്റ്റ് ഉടമ...
യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്‌സ് ആപ്പ് പ്രവർത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ. യുഎഇ, യുഎസ്, യുകെ, മറ്റി ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവങ്ങളിലാണ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്. ഇതേത്തുടർന്ന് നൂറുകണക്കിന്...
ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കൊച്ചി പോലീസിന്‍റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇക്കാര്യം ഇന്റര്‍പോൾ വഴി യുഎഇയേയും അറിയിക്കും. വിജയ് ബാബു പോകാന്‍ ഇടയുളള...