‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ വാഹനാപകടത്തിൽ തളർച്ച ബാധിച്ച ഡെലിവറി റൈഡർക്ക് നഷ്ടപരിഹാരമായി 5 മില്യൺ ദിർഹം ലഭിച്ചു. അൽ ഐനിലെ ഗ്രോസറി ഡെലിവറി റൈഡറായ 22-കാരനായ ഷിഫിൻ ഉമ്മർ കുമ്മാളിക്കാണ് 5 മില്യൺ ദിർഹം നഷ്ടപരിഹാരം...
ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാ...
ഖോർഫക്കാനിലെ അൽ മൻസൂർ പുരാവസ്തു കോട്ടയുടെ പുനരുദ്ധാരണ പദ്ധതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 21...
ഏപ്രിലിൽ പെയ്ത മഴയിൽ യുഎഇയിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഷാർജയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇപ്പോൾ മഴക്കെടുതിയിൽ തകർന്ന വീടുകൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വർധിപ്പിച്ചിരിക്കുകയാണ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ....
കഴിഞ്ഞ മാസം സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 10000 ഡോളർ വീതമാണ് നിശ്ചയിച്ചത്.
ഗുരുതര പരുക്കേറ്റവർക്ക് ചികിത്സാ ചിലവിൻ്റെ അടിസ്ഥാനത്തിൽ...
ഉത്പന്നങ്ങളിൽ അതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് പാക്കിങ് ലേബൽ വെയ്ക്കാറുണ്ട്. എന്നാൽ അത് വായിക്കാൻ കഴിഞ്ഞെല്ലെങ്കിലോ? ഉത്പന്നങ്ങളിൽ വായിക്കാൻ കഴിയാത്ത രീതിയിൽ പാക്കിങ് ലേബൽ ഉപയോഗിക്കുന്നത് വിലക്കി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര...